Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:15 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കന്യാകുമാരി-കൊല്ലം മെമ്മുവിന് നേരെ നടന്ന കല്ലേറിൽ യാത്രക്കാരിക്ക് ​ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വർക്കല വെട്ടൂർ  എട്ടാം വാർഡ് മെമ്പർ പ്രശോഭകുമാരിക്കാണ് സാമൂഹ്യവിരുദ്ധരുടെ കല്ലേറിൽ  കഴുത്തിന് ​ഗുരുതരമായി  പരിക്കേറ്റത്. കഴക്കൂട്ടത്തിനും കൊച്ചുവേളിക്കും ഇടയ്ക്കുവച്ചാണ് സാമൂഹ്യവിരുദ്ധർ കരിങ്കല്ലുകൾ  വലിച്ചെറിഞ്ഞത്. അഴിയില്ലാത്ത ജനലിലൂടെ പാഞ്ഞുവന്ന ക​രിങ്കല്ല് പ്രശോഭകുമാരിയുടെ കഴുത്തിൽ  പതിക്കുകയായിരുന്നു. സഹയാത്രക്കാർ ഉടൻ തന്നെ അപായ ചങ്ങല വലിച്ച് ട്രയിൻ നിറുത്തി. കല്ലേറിൽ അബോധാവസ്ഥയിലായ പ്രശോഭകുമാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേ സമയം ഈ റൂട്ടിൽ സാമൂഹ്യവിരുദ്ധരുടെ കല്ലേറ് നിരന്തരം ഉണ്ടാകുന്നതായി യാത്രക്കാർ പരാതിപ്പെട്ടു. റെയിൽവേ പൊലീസിനോട് പലവട്ടം പരാതിപറഞ്ഞിട്ടും നടപടിയുണ്ടാകാത്തതാണ് ഇന്നത്തെ അപകടത്തിന് കാരണമെന്ന് യാത്രക്കാർ ആരോപിച്ചു.

Readers Comment

Add a Comment