Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:52 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന്യൂയോര്‍ക്ക്: ബോളീവുഡ് താരം ഹൃത്വിക് റോഷനോടുള്ള ഭാര്യയുടെ കടുത്ത ആരാധന മൂലം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു.ദിനേശ്വര്‍ ബുദ്ധിദത് (33) എന്നയാളാണ് ഭാര്യ ഡോണെ ഡോജോയി(27)യെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്.

അമേരിക്കയിലെ ക്വീന്‍സില്‍ വെള്ളിയാഴ്ചയാണ് സംഭവം. ബാര്‍ ടെന്‍ഡറായി ജോലി നോക്കുകയായിരുന്നു ഡോണെ ഹൃത്വിക് റോഷന്റെ കടുത്ത ആരാധികയായിരുന്നു. ഡാണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ അസൂയ തോന്നിയ ദിനേശ്വര്‍ ഡോണെയെ കൊലപ്പെടുത്തുകയായിരുന്നു.

ഡോണെക്ക് ഹൃത്വിക് റോഷനോടുള്ള ആരാധനയില്‍ ദിനേശ്വറിന് കടുത്ത അസൂയ ഉണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്തുക്കള്‍ പ്രതികരിച്ചു. വീട്ടിലിരുന്ന് ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്പോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നെന്നും ഡോണെയുടെ സുഹൃത്തും സഹപ്രവര്‍ത്തകയുമായ മാല രാംധാനി കൂട്ടിച്ചേര്‍ത്തു.

ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍, അക്കാര്യം ഡോണെയുടെ സഹോദരിക്ക് ഫോണ്‍ സന്ദേശം അയച്ചു. അപ്പാര്‍ട്മെന്റിന്റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ഡോണെയുടെ മൃതദേഹത്തിനു സമീപമാണ് ദിനേശ്വറിന്റെ മൃതദേഹം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.

Readers Comment

Add a Comment