Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:11 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൈക്കൂലി വാങ്ങിയ ​ഗൈനക്കോളജിസ്റ്റിന് ശിക്ഷ. കൊല്ലം ജില്ലയിലെ കടയ്ക്കൽ ​ഗവർമെന്റ് ആശുപത്രിയിലെ മുൻ ജൂനിയർ ​ഗൈനക്കോളജിസ്റ്റായിരുന്ന റിനു അനസ് റാവുത്തറിനെയാണ് 2000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്. അഴിമതി നിരോധന നിയമപ്രകാരം പ്രതിയ്ക്ക് 3 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.

 2011-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊല്ലം ജില്ലയിലെ ചിതറ സ്വദേശിയായ നിസ്സാറുദ്ദീന്റെ ഭാര്യ റസീനാ ബീബിയെ പ്രവസത്തിനായി കടയ്ക്കൽ ​ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഈ സമയം ജൂനിയർ ​ഗൈനക്കോളജിസ്റ്റായ റിനു സിസേറിയൻ നടത്തുന്നതിന് 2000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ആശുപത്രിക്ക് സമീപം പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്ന റൂമിൽ വച്ച് നിസ്സാറുദ്ദീനിൽ നിന്നും 2000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്തു. വിജിലൻസ് കൈക്കൂലി കയ്യോടെ പിടികൂടിയിരുന്നു.

Readers Comment

Add a Comment