Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:42 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിൽ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ. പോലീസിനും ആർഡിഒയ്ക്കും ഇതു സംബന്ധിച്ച് നാളെ നിർദേശം നൽകുമെന്നും ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു. നിലവിലെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൃത്യത ഇല്ലാത്തതും ഗുരുതരമായ പിഴവുകളും അടങ്ങിയതാണ്. ഗൗരവത്തോടെയുള്ളതായിരുന്നില്ല ആദ്യ റിപ്പോർട്ട്. ആന്തരിക അവയവങ്ങൾ വിദഗ്ദ്ധ പരിശോധനക്ക് അയച്ചിട്ടില്ല. മുറിവുകളുടെ സ്വഭാവവും കാലപ്പഴക്കവും പരിശോധിക്കണമെങ്കിൽ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യേണ്ടി വരുമെന്നാണ് കമ്മീഷൻ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ രാജ്കുമാറിന്റെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്ത് കാവൽ ഏർപ്പെടുത്താനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും പീരുമേട് സബ്ജയിലിലുമടക്കമുള്ള സ്ഥലങ്ങൾ ഇന്ന് ജുഡീഷ്യൽ കമ്മീഷൻ സന്ദർശിക്കും.

Readers Comment

Add a Comment