Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:56 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊല്ലത്ത് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റം കിട്ടിയ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ഡ്യൂട്ടിയില്‍ ജോയിന്‍ ചെയ്യേണ്ട ദിവസം ആത്മഹത്യ ചെയ്തു.

കൊല്ലം ഈസ്റ്റ് സ്‌റ്റേഷനില്‍ സി.പി.ഒ ആയിരുന്ന പുനിക്കന്നൂര്‍ കന്യാകുഴി അശ്വതി ഭവനില്‍ വസന്തകുമാരിയെ (44) ആണ് രാവിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഇന്നാണ് വസന്തകുമാരി കൊട്ടയം സ്റ്റേഷനില്‍ ചാര്‍ജെടുക്കേണ്ടിയിരുന്നത്.

വസന്തകുമാരിക്ക് കുറച്ചുനാളായി വിഷാദരോഗം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ജോലിയുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ കാരണമാണോ ആത്മഹത്യയെന്ന് അന്വേഷണത്തിലേ വ്യക്തമാകൂ.

പാചക ജീവനക്കാരനായ സന്തോഷ് (മധു) ആണ് വസന്തകുമാരിയുടെ ഭര്‍ത്താവ്. രണ്ട് പെണ്‍മക്കളുണ്ട്- അശ്വതി, ആരതി.

Readers Comment

Add a Comment