Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:43 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്ന ഭിന്നശേഷിക്കാരനായ എഞ്ചിനീയറിങ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർത്ഥി രതീഷിനെയാണ് കോളജിലെ ശുചിമുറിക്കുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.

തിരുവനന്തപുരം നെയ്യാറ്റിൻകര വഴുതൂർ സ്വദേശിയും തിരുവനന്തപുരം ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ ഒന്നാം വർഷ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയുമാണ് രതീഷ്. രതീഷിനും അമ്മയ്ക്കും നേരെ നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ സംഘത്തില്‍ പെട്ടവർ മർദ്ദിച്ചതായും ആരോപണമുണ്ട്. വെള്ളിയാഴ്ച മുതൽ കാണാതായതായി കോളജ് അധികൃതർ തന്നെ പറയുന്നു.

വിദ്യാർത്ഥികളും അധ്യാപകരും തിരയുന്നതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരൻ ഭിന്നശേഷിക്കാരുടെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്. കോളജ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. രാവിലെ പോസ്റ്റുമോർട്ടത്തിന് ശേഷം നെയ്യാറ്റിൻകരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നതടക്കം സംഭവങ്ങൾ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

Readers Comment

Add a Comment