Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:41 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ശാന്തന്‍പാറ റിജോഷ് വധക്കേസിലെ പ്രതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഒന്നാം പ്രതി വസീമിനേയും റിജോഷിന്റെ ഭാര്യ ലിജിയേയും മുംബൈയിലാണ് കണ്ടെത്തിയത്. ഗുരുതരാവസ്ഥയില്‍ ഇരുവരും പനവേൽ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

അതേസമയം ലിജിയുടെ രണ്ടര വയസുള്ള മകളെ മരിച്ച നിലയില്‍ കണ്ടെത്തി. കേസിൽ വസീമിന്‍റെ സഹോദരനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മുപ്പത്തിയൊന്നിന് കാണാതായ ശാന്തൻപാറ സ്വദേശി റിജോഷിന്റെ മൃതദേഹം സ്വകാര്യ റിസോർട്ട് ഭൂമിയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

റിജോഷിനെ ഭാര്യയും റിസോര്‍ട്ട് മാനേജരും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന സംശയം നേരത്തെ ഉയര്‍ന്നിരുന്നു. സംഭവ ശേഷം റിജോഷിന്റെ ഭാര്യ ലിജിയെയും വസീമിനെയും കാണാനില്ലായിരുന്നു. അതിനിടെയാണ് റിജോഷിനെ കൊന്നത് താൻ തന്നെയെന്ന് വസീം സമ്മതിക്കുന്ന വീഡിയോ സന്ദേശം പൊലീസിന് ലഭിച്ചത്.

 

Readers Comment

Add a Comment