Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:41 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബീഹാറില്‍ എണ്‍പതുകാരിയായ ബന്ധുവിനെ പീഡിപ്പിച്ച പതിനഞ്ചുകാന്‍ പൊലീസ് പിടിയില്‍. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വൃദ്ധയുടെ വീട്ടില്‍ ഒളിച്ചുകയറിയ വിരുതന്‍ ഉറക്കത്തിലായിരുന്ന ഇരയുടെ വായില്‍ തുണി തിരുകിയ ശേഷം ബലമായി പീഡിപ്പിക്കുകയായിരുന്നു. അസ്വാഭാവിക ശബ്ദങ്ങള്‍ കേട്ട ബന്ധുക്കള്‍ ഉണര്‍ന്ന് സംഭവം കാണുകയും പയ്യനെ പിടികൂടി കൈകാര്യം ചെയ്ത് പൊലീസിന് കൈമാറുകയും ചെയ്തു.
ഇരയാക്കപ്പെട്ട സ്ത്രീയുടെ അകന്ന ബന്ധുവായ പതിനഞ്ചുകാരന്‍ തൊട്ടടുത്ത വീട്ടിലാണ് താമസം. നേരത്തെയും പീഡനശ്രമം നടന്നിട്ടുള്ളതായി പറയുന്നു. അതേസമയം, പ്രതിക്ക് പ്രായപൂര്‍ത്തിയായതായും ഇയാളുടെ കൈവശമുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റിലെ ജനനത്തീയതി വ്യാജമാണെന്നും വൃദ്ധയുടെ ബന്ധുക്കള്‍ പരാതിപ്പെടുന്നു.
പീഡനം സംബന്ധിച്ച് പൊലീസിന് പരാതി നല്‍കിയത് വൃദ്ധയുടെ മകന്റെ ഭാര്യയാണ്. പ്രതി നേരത്തേ ഇവരെയും ലൈംഗികമായി ശല്യം ചെയ്തിരുന്നതായി പരാതിയിലുണ്ട്. ജുഡിഷ്യല്‍ കസ്റ്റഡിയില്‍ അയച്ച പ്രതിയുടെ പ്രായം മെഡിക്കല്‍ പരിശോധനയിലൂടെ തെളിയിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

Readers Comment

Add a Comment