Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 6:39 pm
  • 12th August, 2026
  • Overcast Clouds
27.82°C26.46°C
  • Humidity: 85 %
  • Wind: 1.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇടുക്കി ശാന്തന്‍പാറയില്‍ യുവാവിന്റെ മൃതദേഹം ചാക്കില്‍ കെട്ടി കുഴിച്ചിട്ട നിലയില്‍. ശാന്തന്‍പാറ സ്വദേശി റിജോഷ് എന്ന യുവാവിന്റെ മൃതദേഹമാണു വീടിനടുത്തുള്ള  മഷ്റൂം ഹട്ട് എന്ന റിസോർട്ടിന്റെ ഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. റിജോഷിന്റെ ഭാര്യ ലിജിയും റിസോര്‍ട്ടിലെ മാനേജര്‍ വസീമും ഒളിവിലാണ്. 
ശാന്തന്‍പാറ കൊലക്കേസില്‍ കുറ്റസമ്മതവുമായി റിസോര്‍ട്ട് മാനേജരുടെ വീഡിയോ ഇന്നലെ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു . ശാന്തന്‍പാറ സ്വദേശി റിജോഷിനെ കൊന്നതു താനാണെന്നും മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് റിസോര്‍ട്ട് മാനേജര്‍ വസീം വീഡിയോ സന്ദേശത്തില്‍ പറയുന്നത്. തൃശൂര്‍ സ്വദേശിയായ വസീം സഹോദരന് അറിയിച്ച വീഡിയോയാണ് പോലീസിനു ലഭിച്ചത്. റിസോര്‍ട്ടിന് സമീപം മണ്ണിളകി കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ജെസിബി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളു.

Readers Comment

Add a Comment