Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:09 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

ബലാത്സംഗ- കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ സന്യാസിയും ദേരാ സച്ചാ സൗദാ തലവനുമായ ഗുര്‍മിത് റാം റഹിമിന് പരോള്‍ നല്‍കാനുള്ള നീക്കം വ്യാപകമായ ജനരോഷത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു. പരോളിനു സമര്‍പ്പിച്ചിരുന്ന അപേക്ഷ അധികൃതരുടെ നിര്‍ദ്ദേശപ്രകാരം ഗുര്‍മിത് പിന്‍വലിക്കുകയും ചെയ്തു. തന്റെ പേരിലുള്ള വയലില്‍ കൃഷിയിറക്കുന്നതിന് 42 ദിവസത്തെ പരോളിനാണ് ഗുര്‍മിത് അപേക്ഷിച്ചിരുന്നത്.

രണ്ടു യുവതികളെ ബലാത്സംഗം ചെയ്തതിന് 20 വര്‍ഷത്തെ തടവുശിക്ഷയാണ് പഞ്ചകുളയിലെ പ്രത്യേക സി.ബി.ഐ കോടതി ഗുര്‍മിതിനു വിധിച്ചത്. ഇതിനു പുറമേ, 16 വര്‍ഷം മുമ്പ് ഒരു പത്രപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തവും. റോഹ്തകിലെ സുനാരിയ ജയിലില്‍, ശിക്ഷയിലെ ഒരു വര്‍ഷം ഗുര്‍മിത് പൂര്‍ത്തിയാക്കി. ഗുര്‍മിതിന് പരോള്‍ അനുവദിക്കുന്നതിനെച്ചൊല്ലി ഹരിയാനയില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പരോള്‍ അപേക്ഷയില്‍ പറയുന്നതു പോലെ ഗുര്‍മിതിന് സ്വന്തം പേരില്‍ കൃഷിയിടമില്ലെന്നും പിന്നീട് കണ്ടെത്തി. പരോള്‍ ശ്രമം പ്രശ്‌നമാകുമെന്നു കണ്ട് ഗുര്‍മിത് പിന്നീട് പിന്‍വാങ്ങുകയായിരുന്നു.

ആശ്രമ അന്തേവാസിയായ ഒരു സന്യാസിനിയാണ് ഗുര്‍മിത് റാം റഹിമിന് എതിരെ ആദ്യം പരാതി ഉന്നയിച്ചത്. താന്‍ ഉള്‍പ്പെടെ ആശ്രമത്തിലെ നാല്പതോളം സന്യാസിനിമാരെ ഗുര്‍മിത് നിരന്തരം ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളാക്കുന്നു എന്നായിരുന്നു പരാതി. സന്യാസിനിമാരെ രാത്രിയില്‍ സ്വന്തം മുറിയിലേക്കു വിളിപ്പിച്ച് അശ്ലീല വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നതും, സ്വന്തം നഗ്നത പ്രദര്‍ശിപ്പിക്കുന്നതും പതിവായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. സ്വന്തം മുറിയില്‍ സന്യാസിനിമാരെക്കൊണ്ട് നഗ്നനൃത്തം ചെയ്യിക്കുന്നത് ഉള്‍പ്പെടെ റാം റഹിമിന്റെ നിരവധി ലൈംഗിക വൈകൃതങ്ങള്‍ വിശദമാക്കുന്നതായിരുന്നു പൊലീസിനും കോടതിക്കും ലഭിച്ച പരാതി. ഗര്‍ഭിണികളാകുന്ന സന്യാസിനിമാരെ ആശ്രമ ആശുപത്രിയില്‍ത്തന്നെ ഗര്‍ഭഛിദ്രത്തിനു വിധേയരാക്കുന്നതായിരുന്നു രീതി.

യുവതികളായ സന്യാസിനിമാരെ ലൈംഗികമായ ഉപയോഗിച്ച ഗുര്‍മിത് പുരുഷ അന്തേവാസികളെ ആശ്രമത്തിലെ തന്നെ ആശുപത്രിയില്‍ ലൈംഗികശേഷി ഇല്ലാതാക്കുന്ന ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയതുമായി ബന്ധപ്പെട്ടും കേസ് നിലവിലുണ്ട്. ലൈംഗിക ശേഷി ദൈവത്തിലേക്കുള്ള യാത്രയ്ക്കു തടസ്സമാകുമെന്നാണ് ഗുര്‍മിത് അന്തേവാസികളെ പഠിപ്പിച്ചിരുന്നത്. അതേസമയം, ഗുര്‍മിത് ആശ്രമത്തെ രതിശാലയാക്കി മാറ്റുകയും ചെയ്തു. കേസുകളില്‍ ഗുര്‍മിത് കുറ്റക്കാരനെന്ന് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ അനുയായികള്‍ നടത്തിയ പ്രക്ഷോഭങ്ങളില്‍ നാല്പതോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.

Readers Comment

Add a Comment