Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറത്തെ മൂന്ന് പോക്സോ കേസുകളിലെ ഇരകളെ പ്രതികളായ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ച സംഭവം വിവാദമാകുന്നു. ഇത് വഴി കേസ് അട്ടിമറിക്കാനും മൊഴി മാറ്റപെടാനുമുള്ള സാധ്യതയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേസിന്റെ ഗൗരവ സ്വഭാവം കോടതിയെ ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് കഴിയാത്തതാണ് വീഴ്ചയാകുന്നതെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷനും വ്യക്തമാക്കി. മലപ്പുറം മങ്കടയിൽ ഏഴും പതിനൊന്നും വയസുള്ള പെൺകുട്ടികൾ മാതാവിന്‍റെ അറിവോടെ ലൈംഗിക ചൂഷണത്തിന് ഇരയായ കേസിലും, അരീക്കോട് പെൺകുട്ടിയെ ബന്ധു പീഡിപ്പിച്ച കേസിലുമാണ് ഇരകളായ പെൺകുട്ടികളെ രക്ഷിതാക്കളോടൊപ്പം വിട്ടയച്ചത്.

എടപ്പാളിലെ തീയറ്ററിൽ ഏഴുവയസുകാരി മാതാവിന്‍റെ സാന്നിധ്യത്തിൽ ലൈംഗിക ചൂഷണത്തിന് ഇരയായ കേസിലും കുട്ടികളെ കേസിലെ പ്രതികൾക്കൊപ്പം വിട്ടിരുന്നു. കുട്ടികളുടെ ഉത്തമതാൽപര്യം മുൻനിർത്തി കർശന വ്യവസ്ഥകളോടെയാണ് കുട്ടികളെ കൈമാറുന്നതെന്നാണ് കോടതി നിരീക്ഷിച്ചത്. എന്നാൽ ബന്ധുക്കൾ തന്നെ പ്രതികളായ കേസുകളിൽ കുട്ടികളെ ബന്ധുക്കൾക്കൊപ്പം വിടുന്നത് മൊഴിമാറ്റപ്പെടാനും കേസ് അട്ടിമറിക്കപ്പെടാനുമുള്ള സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയാണ് ഉയരുന്നത്.

കേസ് അനന്തമായി നീണ്ടു പോകുന്ന സാഹചര്യത്തിൽ കുട്ടികളെ വിട്ടു കിട്ടാൻ ബന്ധുക്കൾ കോടതിയെ സമീപിക്കുമ്പോൾ, വിഷയത്തിന്‍റെ ഗൗരവം ബോധ്യപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് കഴിയാതെ പോകുന്നത് വലിയ വീഴ്ചയാണ്. ഏറെ വിവാദമായ പല കേസുകളും ഡി.വൈ.എസ്.പി തലത്തിലാണ്‌ അന്വേഷണം നടക്കുന്നത്. പ്രതികളിൽ പലരും ജാമ്യത്തിലുമാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളെ ബന്ധുക്കൾക്കൊപ്പം അയക്കുന്നത് കേസ് അട്ടിമറിക്കാനുള്ള സാധ്യതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

Readers Comment

Add a Comment