Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:20 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മദ്യ ലഹരിയിൽ ബൈക്കോടിച്ചുണ്ടായ അപകടം മൂലം യുവാവ്‌ മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. മടവൂർ വേമൂട് ചരുവിള വീട്ടിൽ വിശ്വംഭരന്റെ മകൻ അജിത്ത് (23) ആണ് അറസ്റ്റിലായത്. പള്ളിക്കൽ മൂതല കുളങ്ങര ഹൗസിൽ അബ്ദുൽ കലാം - ആബിദാബീവി ദമ്പതികളുടെ മകൻ സിദ്ദീഖ് (26) ആണ് മരിച്ചത്. എതിർ ദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന അജിത്തിന്റെ ബൈക്ക് നിയന്ത്രണം തെറ്റി സിദ്ദിഖിന്റെ ബൈക്കിൽ ഇടിക്കുകയും ഗുരുതരമായി പരുക്കേറ്റ സിദ്ദിഖ് ചോരവാർന്നു മരിക്കുകയുമായിരുന്നു.കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് രാത്രി പള്ളിക്കൽ മൂതലയിലായിരുന്നു അപകടം നടന്നത്. പിറ്റേദിവസം അവധി കഴിഞ്ഞു വിദേശത്തേക്ക് പോകാനിരിക്കെ സുഹൃത്തുക്കളിൽ ചിലരെകണ്ട് യാത്ര ചോദിക്കാനായി രാത്രി എട്ടരയോടെ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സിദ്ദീഖ്. പ്രതി അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്നും ഇത് പോലീസിനു ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആക്ഷേപമുന്നയിച്ചിരുന്നു. എന്നാൽ അപകടത്തിൽ പരിക്കേറ്റ അജിത്ത് ചികിത്സയിലായിരുന്നതിനാലാണ് അറസ്റ്റ് വൈകിയതെന്നും, മനപൂർവ്വമല്ലാത്ത നരഹത്യക്ക് ആണ് കേസെടുത്തതെന്നും പൊലീസ് പറഞ്ഞു. പള്ളിക്കൽ സി ഐ അജി ജി. നാഥിന്റെ നേതൃത്വത്തിൽ എസ് ഐ പി. അനിൽ കുമാർ, എ എസ് ഐ ഉദയകുമാർ , ബിജുമോൻ എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് കല്ലറയുള്ള ഭാര്യ വീട്ടിൽ നിന്ന് അജിത്തിനെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു.

Readers Comment

Add a Comment