Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സേവനപ്രവർത്തനത്തിന് നൽകിയ കോടിക്കണക്കിന് ഡോളർ ദുരുപയോഗം ചെയ്തതിന് ഗോസ്പൽ ഫോർ ഏഷ്യയ്ക്കും ബിലീവേഴ്സ് ചർച്ച് മേധാവി ബിഷപ്പ് ഡോ.കെ.പി. യോഹന്നാനുമെതിരെ അമേരിക്കയിൽ നൽകിയ കേസ് ഒത്തുതീർപ്പാക്കി. മിഷണറി പ്രവർത്തനത്തിൻ്റെ പേരിൽ ഉയർന്ന സാമ്പത്തിക തട്ടിപ്പുകേസിൽ 37 ദശലക്ഷം ഡോളർ(261 കോടി രൂപ) നഷ്ടപരിഹാരം നൽകിയാണ് കേസ് ഒത്തുതീർപ്പാക്കിയത്.
ഇന്ത്യൻ ഗ്രാമങ്ങളിലെ സേവനപ്രവർത്തനങ്ങൾക്ക് അമേരിക്കയിൽ നിന്നും പണം സ്വരൂപിച്ച് സ്വന്തം കുടുംബാംഗങ്ങളുടെ പേരിൽ ആസ്തിയുണ്ടാക്കിയെന്നായിരുന്നു കെ.പി. യോഹന്നാനെതിരായ കേസ്. അമേരിക്കയിലെ ഡോക്ടർ ദമ്പതികളായ മർഫി,ഗാർലാൻഡ് എന്നിവരാണ് യോഹന്നാനെതിരെ പരാതി നൽകിയത്. അവിടത്തെ കോടതിയിൽ നടക്കുന്ന കേസ് കോടതിക്ക് പുറത്താണ് ഒത്തുതീർപ്പാക്കിയത്. പണം ഗോസ്പൽ ഫോർ ഏഷ്യ ദുരുപയോഗം നടത്തിയിട്ടില്ലെന്ന വാദം ഒത്തുതീർപ്പിന്റെ ഭാഗമായി അംഗീകരിച്ചു.
കെ.പി. യോഹന്നാൻ നഷ്ടപരിഹാരമായി 261 കോടി രൂപ നൽകണമെന്നും ഗോസ്പൽ ഫോർ ഏഷ്യ എന്ന അമേരിക്കൻ ആസ്ഥാനമായ സംഘടനയുടെ ബോർഡ് അംഗത്വത്തിൽ നിന്നും യോഹന്നാന്റെ ബന്ധുക്കളെ പുറത്താക്കണമെന്നുമായിരുന്നു ഒത്തുതീർപ്പ് വ്യവസ്ഥ. പണം കൈമാറുന്നതുവരെ അമേരിക്കയിലെ ഗോസ്പൽ ഫോർ ഏഷ്യയുടെ ഓഫീസ് ഈടായി നൽകണമെന്നും വ്യവസ്ഥയിലുണ്ട്.
നഷ്ടപരിഹാര തുക മുഴുവൻ പാവപ്പെട്ടവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് പരാതി നൽകിയ അമേരിക്കൻ ദമ്പതികൾ അറിയിച്ചു.
36.68°C








