Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുംബൈയിൽ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തിയ കേസിൽ കൊലയാളിയെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് മൃതദേഹത്തിനു സമീപം കണ്ട കോഴിത്തൂവലുകൾ. മൃതദേഹം കണ്ടെത്തി പതിനേഴു ദിവസങ്ങൾക്കു ശേഷം താനെ പൊലീസ്, പ്രതിയെ പശ്ചിമ ബംഗാളിൽ നിന്ന് അറസ്റ്റ് ചെയ്തു.
മുംബൈ താനെയിലെ കല്യാണിൽ ഒരു കലുങ്കിനു താഴെയായി പകുതിയോളം കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത് ജൂൺ 23 നാണ്. യുവതി ആരെന്ന് പരിസരവാസികൾക്ക് അറിയുമായിരുന്നില്ല. തെളിവിന്റെ തുമ്പിനായി പരിസരം അരിച്ചുപെറുക്കിയ പൊലീസ് അപ്പോഴാണ് അതു ശ്രദ്ധിച്ചത്- മൃതദേഹത്തിനടുത്തുണ്ടായിരുന്ന ഒരു ചാക്കിൽ നിറയെ കോഴിത്തൂവൽ പറ്റിപ്പിടിച്ചിരിക്കുന്നു. യുവതിയുടെ അരഭാഗത്ത് കെട്ടിയിരുന്ന ഏലസ്സിലെ തകിടിൽ ബംഗാളി ഭാഷയിൽ എന്തോ എഴുതിയിരിക്കുന്നതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.
യുവതിയെ മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി കലുങ്കിനടുത്തെത്തിച്ച് കത്തിക്കുകയായിരുന്നെന്ന് പൊലീസ് ഊഹിച്ചു. സമീപ പ്രദേശങ്ങളിലെ കോഴിക്കച്ചവടക്കാരെയും ബംഗാളി ഭാഷ സംസാരിക്കുന്നവരെയും കേന്ദ്രീകരിച്ചായി തുടർന്നുള്ള അന്വേഷണം. അതിനിടെ, ഖഡാവാലി പ്രദേശത്ത് താമസിച്ചിരുന്ന ഒരു യുവതി ആലം ഷെയ്ഖ് എന്ന കോഴി വ്യാപാരിയെ കാണാൻ ഇടയ്‌ക്കിടെ വരുമായിരുന്നെന്ന് അടുത്തുള്ള വ്യാപാരികൾ പൊലീസിന് വിവരം നൽകി. ആലം ഷെയ്‌ഖിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇയാൾ പശ്ചിമ ബംഗാളിലെ ബിർഭും സ്വദേശിയാണെന്നു മനസ്സിലായി. യുവതിയുടെ മൃതദേഹം കണ്ടെത്തിയ അന്നു തന്നെ ആലം ഷെയ്ഖ് നാട്ടിലേക്കു പോയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പശ്ചിമ ബംഗാളിലെത്തിയ താനെ പൊലീസ് സെയ്ദ്പൂർ ഗ്രാമത്തിലെ ആലം ഷെയ്ഖിന്റെ വീട്ടിലെത്തി പ്രതിയെ കയ്യോടെ പിടികൂടി. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ആലം പറഞ്ഞത് ഇങ്ങനെ: താനെയിൽ വച്ച് പരിചയപ്പെട്ട മോനി എന്ന യുവതിയുമായി കുറച്ചു മാസങ്ങളായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. യുവതി കുറേനാൾ മുമ്പ് തന്റെ കൈയിൽ നിന്ന് 2.5 ലക്ഷം രൂപ കടം വാങ്ങി. പല തവണ ചോദിച്ചിട്ടും പണം തിരികെ നൽകിയില്ല. ജൂൺ 22 നു രാത്രി മോനിയുടെ വീട്ടിലെത്തിയ താൻ ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ സഹായത്തോടെ മോനിയുടെ മുഖം മഫ്ളർ കൊണ്ട് അമർത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ചു കൊന്നു. പിന്നീട് മൃതദേഹം കോഴിക്കടയിൽ ഉപയോഗിച്ചിരുന്ന ചാക്കിൽ പൊതിഞ്ഞുകെട്ടി മോട്ടോർസൈക്കിളിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം കലുങ്കിനടിയിൽ തള്ളി.
പ്രതികൾ മോനിയുടെ മൃതദേഹം കൊണ്ടുവരാൻ ഉപയോഗിച്ച ചാക്കിൽ ആ കോഴിത്തൂവലുകൾ ഇല്ലായിരുന്നെങ്കിൽ?
23.58°C








