Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരമന ഉമാനിലത്തിലെ ദുരൂഹമരണങ്ങളിലും സ്വത്ത് തട്ടിപ്പിലും കാര്യസ്ഥൻ രവീന്ദ്രൻനായർക്ക് കുരുക്ക് മുറുകുന്നു.കുടുംബത്തിലെ അവസാന കണ്ണിയായ ജയമാധവൻനായർക്ക് മാനസികപ്രശ്നം ഉണ്ടായിരുന്നതായി നേരത്തെ രവീന്ദ്രൻനായർ പൊലീസിന് മൊഴി നൽകിയിരുന്നു. 2017-ൽ കരമന പൊലീസ് സ്റ്റേഷനിലും 2018-ൽ ജില്ലാ ക്രൈംബ്രാഞ്ചിനും നൽകിയ മൊഴികളാണ് രവീന്ദ്രൻനായർക്ക് കുരുക്കായിരിക്കുന്നത്. ജയമാധവൻനായർക്ക് മാനസികപ്രശ്നമുണ്ടായിരുന്നതായും വഴുതക്കാടുള്ള മനശ്ശാസ്ത്രവിദഗ്ധനായ ഡോ.സുബാഷിന്റെ ചികിത്സയിലായിരുന്നുവെന്നുമാണ് രവീന്ദ്രൻനായർ മൊഴി നൽകിയത്.
ഇതോടെ മാനസികപ്രശ്നമുള്ള ജയദേവൻനായർ എങ്ങനെ വിൽപത്രം തയ്യാറാക്കിയെന്ന ചോദ്യം ഉയരുന്നു. മാനസികപ്രശ്നമുള്ളയാളിൽ നിന്നും എഴുതിവാങ്ങുന്ന വിൽപ്പത്രത്തിന് സാധുതയില്ല. ജില്ലാകോടതി ജീവനക്കാരനായ രവീന്ദ്രൻനായർക്ക് ഈ നിയമവശമെല്ലാം അറിയാമായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. അങ്ങനെയെങ്കിൽ വിൽപത്രമടക്കം വ്യാജമാണെന്ന് അന്വേഷണസംഘം സംശയിക്കുന്നു. ചുരുക്കത്തിൽ അന്വേഷണം രവീന്ദ്രൻനായരിലേയ്ക്ക് നീങ്ങുകയാണ്. രവീന്ദ്രൻനായരുടെ അടുത്ത സുഹൃത്തുക്കളും പൊലീസിന്റെ നിരീക്ഷണത്തിലാണ്
27.82°C








