Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ത്യൻ വംശജയായ 14കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വാട്ടർ ഡെലിവറി ബോയിക്ക് മൂന്ന് മാസം തടവിന് ശിക്ഷിച്ച് ദുബായ് കോടതി. കഴിഞ്ഞ ഓഗസ്റ്റിൽ അൽ ബർഷയിലെ വീട്ടിൽവെച്ചാണ് പെൺകുട്ടിക്കുനേരെ അതിക്രമമുണ്ടായത്. വീട്ടിലേക്കുള്ള കുടിവെള്ളവുമായി എത്തിയ പാക് സ്വദേശിയായ യുവാവ് പെൺകുട്ടിയെ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു.
“അയാൾ വീടിനുള്ളിൽ വന്ന് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു,” പെൺകുട്ടി പറഞ്ഞു. “ഞാൻ വെള്ളം കൊണ്ടുവന്നപ്പോൾ, അവൻ എന്റെ കൈ പിടിച്ച് ചുംബിക്കാൻ ശ്രമിച്ചു”- പെൺകുട്ടി കൂട്ടിച്ചേർത്തു. കുടിവെള്ളത്തിന് പണം നൽകുന്നതിന് പകരം ഉമ്മ നൽകിയാൽ മതിയെന്നായിരുന്നു അയാൾ ആവശ്യപ്പെട്ടതെന്നും പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
പെൺകുട്ടിയുടെ ബഹളം കേട്ട് അവളുടെ അമ്മ അവിടേക്ക് വന്നെങ്കിലും ഡെലിവറി ബോയി കടന്നുകളയുകയായിരുന്നു. ഇതേത്തുടർന്ന് പെൺകുട്ടിയും കുടുംബവും പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 32കാരനായ പാക് സ്വദേശിയെ അറസ്റ്റ് ചെയ്തത്. പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെതിരെ ലൈംഗിക പീഡന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ജയിൽ ശിക്ഷ അനുഭവിച്ച ശേഷം പ്രതിയെ നാടുകടത്തുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
36.68°C








