Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വാളയാർ പീഡനത്തിന്റെ കുറ്റപത്രത്തിന്റെ കോപ്പി ഐ.ടു. ഐ ന്യൂസിന് ലഭിച്ചു. മരിക്കുന്നതിന് മുമ്പുവരെ മുത്ത പെൺകുട്ടി പീഡനത്തിനിരയായി. പെൺകുട്ടി ഇക്കാര്യം അമ്മയോട് പറഞ്ഞിരുന്നു. മുഖം മറച്ച രണ്ടുപേരെ സംഭവസ്ഥലത്ത് കണ്ടതായി ഇളയകുട്ടി മൊഴി നൽകിയിരുന്നതായി അമ്മ വെളിപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടിയുടെയും വല്യമ്മയുടെയും വീട്ടിൽ വച്ചാണ് പീഡനത്തിനിരയായത്. കുട്ടിയെ ബലാത്സംഗം ചെയ്യുന്നത് കണ്ടതായി രണ്ടാനച്ഛനും മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇളയ പെൺകുട്ടിയുടെ മൊഴി കുറ്റപത്രത്തിലില്ല.
കേരളാ പൊലീസാണ് കേസ് അട്ടിമറിച്ചതെന്നും ഇവരെത്തന്നെ വീണ്ടും കേസേൽപ്പിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ സി.ബി. ഐ അന്വേഷണം വേണമെന്നും പെൺകുട്ടികളുടെ അമ്മ
ആവശ്യപ്പെട്ടു.
27.82°C








