Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:17 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആരാധനാലയത്തിന്റെ ശൗചാലയത്തിൽ കയറ്റി പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചു. സംഭവത്തിൽ വെള്ളൂർ വടകര ഭാഗത്ത് പുത്തൻപുരയിൽ വീട്ടിൽ അൻസിലിനെ (18) കടുത്തുരുത്തി പോലീസ് അറസ്റ്റുചെയ്തു. നേരത്തേ, സാമൂഹികമാധ്യമം വഴി പെൺകുട്ടിയുമായി പരിചയപ്പെട്ട യുവാവ് വിവാഹ വാഗ്ദാനം നൽകി പല പ്രാവശ്യം വിദ്യാർഥിനിയെ പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം കടുത്തുരുത്തിയിലെ ആരാധനാലയത്തിലെത്തിയ പെൺകുട്ടിയെ ശൗചാലയത്തിൽ കയറ്റി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

തന്നെ ബലാത്സംഗം ചെയ്തതായി പെൺകുട്ടി പോലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്താൽ പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർചെയ്ത് യുവാവിനെ അറസ്റ്റുചെയ്യുകയായിരുന്നു. എസ്.ഐ എസ്.കെ.സജിമോൻ, എ.എസ്.ഐ. റെജി, വനിതാ സി.പി.ഒ. തുളസി എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

നിയമ വ്യവസ്ഥ എത്ര ശക്തമാണെന്ന് പറയുമ്പോഴും കുട്ടികളോടുള്ള ലൈംഗികപീഡന കേസുകൾ ദിനം പ്രതി വർധിക്കുകയാണ്. മാധ്യമങ്ങളിലൂടെ പുറത്ത് വരുന്ന വാർത്തകൾ മക്കളുടെ സുരക്ഷിത്വത്തെക്കുറിച്ച് മാതാപിതാക്കളിൽ ഉണ്ടാക്കുന്ന ആവലാതി ചില്ലറയല്ല. പലപ്പോഴും അപരിചിതരെക്കാളും ബന്ധുക്കളിൽ നിന്നാവും കുട്ടികൾക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടിവരിക. കുടുംബത്തിനേൽക്കുന്ന അപമാനഭാരം ഒാർത്തു പലപ്പോഴും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറില്ല. എന്തെങ്കിലും മാനസിക രോഗമുളളവർ മാത്രമാണ് പൊതുവായി കുട്ടികളെ പീ‍ഡിപ്പിക്കാൻ മുതിരുന്നത്.

 

 

Readers Comment

Add a Comment