Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:45 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഡല്‍ഹിയില്‍ ഇന്നലെ പോലീസിന്റെ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സംശയം. മതിയായ രേഖകളില്ലാതെ താമസിക്കുകയായിരുന്ന ചൈനീസ് യുവതിയെ ഇന്നലെ മജുനാ കാട്ടിലയില്‍ നിന്നാണ് ഡല്‍ഹി പോലീസ് സെപ്ഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്തത്. ടിബറ്റന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ ബുദ്ധ സന്ന്യാസിയുടെ വേഷത്തിലാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കലില്‍ നിന്നും നേപ്പാള്‍ സ്വദേശിയാണെന്ന വ്യാജ പാസ്‌പോര്‍ട്ട് കണ്ടെത്തിയിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ്  ചൈനീസ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ യുവതി ചാരപ്രവർത്തനത്തിൽ ഉൾപ്പെട്ടതായാണ് വിവരം. കേന്ദ്ര മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ കുരുക്കിലാക്കി ചാരപ്രവർത്തനം നടത്തിയെന്നാണ് പൊലീസ് പൊലീസ് പറയുന്നത്. ദില്ലി പൊലീസ് സെപ്ഷ്യൽ സെൽ യുവതിയെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. 2019 ല്‍ ഇവര്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്തതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ യുവതിയ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

 

Readers Comment

Add a Comment