Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പേരൂര്‍ക്കടയ്ക്ക് സമീപം കുടപ്പനക്കുന്നില്‍ വീടിന്റെ ഒന്നാം നിലയില്‍ തീപ്പിടിത്തം. കുടപ്പനക്കുന്ന് കൃഷിഭവന് എതിരെയുള്ള ജയമോഹനന്‍ എന്നയാളുടെ വീട്ടിലാണ് തീപ്പിടിത്തം ഉണ്ടായത്.ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. മുറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു.
മുറിക്കകത്ത് എ.സി. ഉള്‍പ്പെടെ പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, വൈദ്യുതത്തകരാര്‍ കണ്ടെത്താനായില്ല. ചാര്‍ജ് ചെയ്യാനായി കട്ടിലിലെ മെത്തയില്‍ വെച്ചിരുന്ന മൊബൈല്‍ അമിതമായി ചൂടായി മെത്തയ്ക്ക് തീപിടിച്ചതാകാം അപകടകാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.
അപകടം നടക്കുന്ന സമയത്ത് ജയമോഹനും വീട്ടുകാരും താഴത്തെ നിലയിലായിരുന്നു. അയല്‍വീട്ടുകാരാണ് മുകള്‍നിലയിലെ മുറിക്കകത്തെ പുക കണ്ട് വിവരമറിയിച്ചത്. ചെങ്കല്‍ച്ചൂളയില്‍ നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീയണക്കുകയായിരുന്നു.
ഇത്തരത്തിൽ മുൻപും നിരവധി വാർത്തകൾ സംസ്ഥാനത്തിനകത്തും പുറത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോൺ ചാർജിനിടുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കുറെ കാര്യങ്ങളുണ്ട്.
ചാർജ് ചെയ്യുമ്പോൾ ഫോൺ ഒരിക്കലും ഉപയോഗിക്കരുത്. ഇതൊരു മോശം ശീലമാണ്. യഥാർഥത്തിൽ, ചാർജ് ചെയ്യുന്ന സമയത്ത് ഫോൺ ഉപയോഗിക്കാതിരുന്നാൽ, അത് വേഗത്തിൽ ചാർജ് ആവും. മറിച്ചാണെകിൽ ചാർജ് ചെയ്യാൻ സമയമെടുക്കും, ഇത് ഫോണിന്റെ ബാറ്ററിക്കും ദോഷകരമാണ്, അതുപോലെ തന്നെ മൊബൈൽ ഫോൺ പൊട്ടിത്തെറിക്കാനുള്ള സാധ്യതയുമുണ്ട്.
കൂടാതെ ഫോണിനൊപ്പം ലഭിച്ചതോ അല്ലെങ്കിൽ ഗുണ നിലവാരമുള്ളതോ ആയ ചാർജർ ഉപയോഗിക്കുക. ലോക്കൽ ചാർജർ ഉപയോഗിക്കുകയാണെങ്കിൽ, ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യത വർധിക്കുന്നു.
രാത്രി മുഴുവൻ നിങ്ങളുടെ ഫോൺ ചാർജ് ചെയ്യരുത്. നമ്മൾ പലപ്പോഴും പകൽ മുഴുവൻ ഫോൺ ഉപയോഗിക്കുകയും രാത്രി ഉറങ്ങുമ്പോൾ ചാർജിംഗിൽ ഇടുകയും ചെയ്യുന്നു. എന്നാൽ ഇതും മോശം ശീലമാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഫോൺ 100% ചാർജ് ആവുന്നുണ്ട്, പക്ഷേ ഇത് ദോഷകരമാണ്. രാത്രി മുഴുവനും ചാർജ് ചെയ്യുന്നതിലൂടെ 100 ശതമാനത്തിലധികം ചാർജ് നൽകുന്നു. ഇത് ഫോണിന്റെ ബാറ്ററിയെ വളരെ വേഗം കേടുവരുത്തും. മാത്രമല്ല, ഇതിലൂടെ ഗുണനിലവാരമില്ലാത്ത ബാറ്ററി ചിലപ്പോൾ പൊട്ടിത്തെറിച്ചേക്കാം.
ബാറ്ററി റീചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഉപയോഗിക്കുന്ന ഫോൺ പൊട്ടിത്തെറിക്കുന്നതും ഇതുപോലെയാണ്. ചാർജ് ചെയ്യുമ്പോൾ ഫോൺ വെറുതെ ഇരിക്കുകയാണ് എന്ന ധാരണ തെറ്റാണ്.
ചാർജർ കൊണ്ടുവരുന്ന വൈദ്യുതി ബാറ്ററിയിലേക്കു കടത്തിവിടുന്ന സങ്കീർണമായ ജോലി ചെയ്യുന്ന ഫോണിനെ മറ്റു ജോലികൾ ചെയ്യാൻ പ്രേരിപ്പിക്കുമ്പോൾ മദർബോർഡിന്മേലുള്ള സമ്മർദ്ദം വർധിക്കുകയാണ്. ഈ സമ്മർദ്ദം ഫോണിന്റെ സർക്യൂട്ടിനെ ചൂടുപിടിപ്പിക്കും. ചാർജ് ചെയ്യുന്ന ഫോണിൽ സംസാരിക്കുമ്പോളോ മറ്റെന്തെങ്കിലും ജോലികൾ ചെയ്യുമ്പോഴോ ഫോൺ ചൂടാവുന്നത് ഇതുകൊണ്ടാണ്.
സർക്യൂട്ടിൽ എന്തെങ്കിലും തകരാറുകളുണ്ടെങ്കിൽ ഈ ചൂടു മൂലം ഷോർട് സർക്യൂട്ട് ഉണ്ടാവുകയും അതു ഫോണിലെ ലിഥിയം അയൺ ബാറ്ററിയുടെ സ്ഫോടനത്തിലേക്കും നയിക്കുകയും ചെയ്യാം.
രാത്രിയിൽ ഫോൺ ചാർജിങ്ങിന് ഇട്ട് ഉറങ്ങാൻ കിടക്കുമ്പോൾ പലരും കരുതുന്നതു ബാറ്ററി 100 % ആയിക്കഴിഞ്ഞാൽ പിന്നെ വൈദ്യുതി അതിലേക്കു പ്രവഹിക്കുന്നത് നിൽക്കുമെന്നാണ്. എല്ലാ ബാറ്ററിയിലും ഇതു സാധ്യമാകണമെന്നില്ല. ബാറ്ററി നിറഞ്ഞു കഴിഞ്ഞു പിന്നെയും പ്രവഹിക്കുന്ന വൈദ്യുതി കൈകാര്യം ചെയ്യാനാവാതെ വരുമ്പോൾ ബാറ്ററി ചൂടാവും. ഇതും ഷോർട് സർക്യൂട്ടിലേക്ക് നയിച്ചേക്കാം.
ഇങ്ങനെ തുടർച്ചയായി രാത്രിയിൽ ഫോൺ ചാർജിങ്ങിനു കുത്തിയിട്ടാൽ ബാറ്ററി തകരാറായി വീർത്തുവരും (ബൾജിങ്). ഇങ്ങനെ വീർത്തിരിക്കുന്ന ബാറ്ററികൾക്കു തീപിടിക്കാനോ പൊട്ടിത്തെറിക്കാനോ ഉള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിൽ ബാറ്ററി വീർത്തിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അതു മാറ്റി പുതിയതു വാങ്ങിയിടുക.
27.82°C








