Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:46 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വഴിയരികിലെ ഫ്രൂട്സ് വിൽപന കടയിൽ നിന്ന് രാത്രി മാമ്പഴം മോഷ്ടിച്ച പോലീസുകാരന് സസ്പെൻഷൻ. കാഞ്ഞീരപ്പള്ളിയിൽ നിന്ന് മാമ്പഴം മോഷ്ടിച്ച ഇടുക്കി എ ആർ ക്യാമ്പിലെ പോലീസുകാരൻ പി വി ശിഹാബിനെയാണ് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഇയാൾ ഒളിവിലാണ്. പോലീസുകാരന്റെ പ്രവൃത്തി സേനക്ക് കളങ്കമാണെന്ന് ജില്ലാ പോലിസ് മേധാവി പറഞ്ഞു.

സെപ്തംബർ 30ന് പുലർച്ചെ നാല് മണിക്കാണ് സംഭവം. കാഞ്ഞീരപ്പള്ളിയിൽ പ്രവർത്തിക്കുന്ന കെ എം വെജിറ്റബിൾസ് എന്ന കടയിൽ വിൽപനക്കായി ഇറക്കിയ മാങ്ങകളുടെ ട്രേകളിൽ നിന്നാണ് ഇയാൾ മാമ്പഴം മോഷ്ടിച്ചത്. ഡ്യൂട്ടികഴിഞ്ഞ് പോകുന്നതിനിടെ സ്കൂട്ടർ നിർത്തി പത്ത് കിലോയോളം മാമ്പഴം ഇയാൾ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതാണ് പോലീസുകാരനെ കുടുക്കിയത്.

സംഭവത്തിൽ കാഞ്ഞീരപ്പള്ളി പോലീസ് ഐ പി സി 379 വകുപ്പുകൾ പ്രകാരം ഇയാൾക്ക് എതിരെ കേസെടുത്തിട്ടുണ്ട്. 

Readers Comment

Add a Comment