Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:20 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാട്സാപ്പ് ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. വ്യാജരേഖ ഉപയോഗിച്ച് വാട്‌സ്ആപ്പ്, ടെലഗ്രാം അക്കൗണ്ടുകൾ തുടങ്ങുന്നവർക്കാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് സ്വന്തമാക്കുന്നവർക്കും ബാധകമാണ്. തടവുശിക്ഷയും പിഴയും ഉൾപ്പടെ കടുത്ത ശിക്ഷാനടപടികളാണ് കേന്ദ്രം ഈ വിഷയത്തിൽ സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യൻ ടെലികമ്മ്യൂണിക്കേിഷൻ ബിൽ 2022 എന്ന പേരിൽ കേന്ദ്ര വാർത്താ വിനിമയ-പ്രക്ഷേപണ മന്ത്രാലയം തയാറാക്കിയ കരടുരേഖലിയാണ് ഇതേക്കുറിച്ചുള്ള സൂചനകളുള്ളത്. വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് വാങ്ങൽ, വ്യാജ നമ്പറോ ഇ-മെയിൽ ഐ.ഡി അടക്കമുള്ള രേഖകളോ ഉപയോഗിച്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലും വാട്‌സ്ആപ്പ്, ടെലഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിലും അക്കൗണ്ടുകൾ ആരംഭിക്കൽ തുടങ്ങിയവ ഇനിമുതൽ വൻശിക്ഷ വിളിച്ചുവരുത്തുന്ന കുറ്റങ്ങളാകും.

ഒരു വർഷം തടവുശിക്ഷ മുതൽ 50,000 രൂപ പിഴ വരെയുള്ള കടുത്ത ശിക്ഷാനടപടികളാണ് മന്ത്രാലയത്തിന്റെ നിർദേശത്തിലുള്ളത്. ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഉപയോഗിച്ചുള്ള സൈബർ തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നിർദേശമെന്നാണ് മന്ത്രാലയം ബില്ലിൽ അറിയിച്ചിരിക്കുന്നത്. കരടുരേഖയിലെ വകുപ്പ് നാല്, ഉപവകുപ്പ് ഏഴ് പ്രകാരം മുഴുവൻ ടെലകോം ഉപയോക്താക്കളും തങ്ങളുടെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തണം. ഇല്ലെങ്കിൽ, അത് കുറ്റമായി കണക്കാക്കി അറസ്റ്റ് വാറന്റില്ലാതെ തന്നെ പൊലീസിന് നിയമലംഘകരെ അറസ്റ്റ് ചെയ്യാനാകും.

നിലവിലെ ടെലകോം നിയന്ത്രണ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് മന്ത്രാലയം പുതിയ ബിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885, വയർലെസ് ടെലഗ്രാഫ് ആക്ട് 1933, ടെലഗ്രാഫിക് വയേഴ്‌സ്(അൺലോഫുൾ പൊസഷൻ) ആക്ട് 1950 എന്നിങ്ങനെയുള്ള മൂന്നു നിയമങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ ബിൽ തയാറാക്കിയിരിക്കുന്നത്.

 

 

Readers Comment

Add a Comment