Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വിഴിഞ്ഞത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ തെരുവ് നായയുടെ ആക്രമണം. പൂച്ച കടിച്ചതിന് കുത്തിവയ്‌പ്പെടുക്കാന്‍ ആശുപത്രിയിലെത്തിയ യുവതിയെ നായ കടിച്ചു. വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയായ റിടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ വാസവന്റെ മകള്‍ അപര്‍ണയെയാണ് നായ കടിച്ചത്. കമ്യൂനിറ്റി ഹെല്‍ത് സെന്ററിന് അകത്തുവച്ചാണ് സംഭവം.
പൂച്ച കടിച്ചതിന്റെ സെകന്‍ഡ് ഇഞ്ചക്ഷന്‍ എടുക്കാനായാണ് യുവതി ആശുപത്രിയില്‍ എത്തിയത്. അപര്‍ണയോട് അവിടെയുണ്ടായിരുന്ന ഒരു ബെഞ്ചില്‍ ഇരിക്കാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഈ സമയത്ത് അവിടെ കിടക്കുകയായിരുന്ന പട്ടി ചാടി കുട്ടിയുടെ കാലില്‍ കടിക്കുകയായിരുന്നു. ഇതിനിടെ കടിയേറ്റ അപര്‍ണയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാതെ ആശുപത്രി ജീവനക്കാര്‍ അകത്തുകയറി വാതിലടച്ചുവെന്നും പരാതിയുണ്ട്.
ഇത് കണ്ട് ആശുപത്രി ജീവനക്കാര്‍ അകത്ത് ഓടിക്കയറി വാതിലടച്ചുവെന്നും രക്തം തുടയ്ക്കുന്നതിനായി ചുരിദാര്‍ മുറിയ്ക്കാന്‍ കത്രിക ചോദിച്ചിട്ടുപോലും അവര്‍ തന്നില്ലെന്നും അവിടെ നിന്ന ഒരു സ്ത്രീയാണ് സോപ് കൊണ്ട് കഴുകി വൃത്തിയാക്കിയതെന്നും വാസവന്‍ പറഞ്ഞു. പിന്നീടാണ് നഴ്സ് എത്തി പ്രാഥമിക ചികിത്സ നടത്തിയത്. സീനിയര്‍ ഡോക്ടര്‍ വരാൻ രണ്ട് മണിക്കൂറോളം കാത്തു നിര്‍ത്തി. ഡോക്ടർ വന്ന ശേഷമാണ് പേ വിഷബാധക്കെതിരായ കുത്തിവെപ്പ് ഈ ആശുപത്രിയിൽ ഇല്ലെന്ന് അപർണയ്ക്കും അച്ഛനും മനസിലാകുന്നത്.
കാലില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്നാണ് വിവരം. ഇപ്പോള്‍ ചികിത്സയ്ക്കുവേണ്ടി അപര്‍ണയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇതിനുശേഷം ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കുമെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്.
അതേസമയം, സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കുന്ന നായ അല്ലെന്നും ആശുപത്രി ജീവനക്കാര്‍ പറഞ്ഞു.
അതിനിടെ തെരുവുനായ വിഷയത്തിൽ ഭാഗഭാക്കാകാൻ സ്വയം സന്നദ്ധരായി മുന്നോട്ടു വരുന്നവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലാ കളക്ടർമാരോട് നിർദേശിച്ചു. ചിലയിടങ്ങളിൽ വിഷയത്തിൽ ഇടപെടാൻ സ്വയമേ തയ്യാറായി വന്ന സന്നദ്ധ പ്രവർത്തകരുടെ പ്രവർത്തനം ഗുണം ചെയ്തിട്ടുണ്ട്. ഇവരുടെ സേവനം കൂടി കളക്ടർമാർ ഉപയോഗപ്പെടുത്തണം, മുഖ്യമന്ത്രി പറഞ്ഞു.
23.58°C








