Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്ത് 67 അശ്ലീല വെബ്സൈറ്റുകൾക്ക് കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്തി. ഇതുസംബന്ധിച്ച നിർദ്ദേശം ഇന്റർനെറ്റ് സേവന ദാതാക്കളോട് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) നൽകിയിട്ടുണ്ട്. ഹൈക്കോടതികൾ പുറപ്പെടുവിച്ച വിധികൾ മാനിച്ചും 2021-ലെ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) നിയമ ഭേദഗതിയും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലുമാണ് 67 വെബ്സൈറ്റുകൾ നിരോധിച്ചത്.

നേരത്തെയും ലൈംഗികത ഉള്ളടക്കമായുള്ള സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്. പൂർണ്ണ നഗ്നതയോ അർദ്ധ നഗ്നനതയോ ചിത്രീകരിക്കുകയോ ലൈംഗിക ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ മോർഫ് ചെയ്ത ദൃശ്യങ്ങൾ ദുരുപയോഗം ചെയ്ത് ഉപയോഗിക്കുകയോ ചെയ്യുന്ന വെബ്സൈറ്റുകൾ ഓൺലൈനായോ ഓഫ് ലൈനായോ ലഭ്യമാക്കാൻ പാടില്ല എന്നാണ് 2021ലെ ഐടി നിയമഭേദഗതി വ്യക്തമാക്കുന്നത്. ഇതിൻ പ്രകാരമാണ് വെബ്സൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. പുതുതായി 67 സൈറ്റുകൾ കൂടി നിരോധിച്ചതോടെ രാജ്യത്ത് 900-ത്തോളം അശ്ലീല സൈറ്റുകളാണ് ഇതിനോടകം നിരോധിച്ചിട്ടുള്ളത്. നിരോധിച്ച സൈറ്റുകളുടെ ലിസ്റ്റ് പുറത്തു വന്നു.

ഏറ്റവും പുതിയ നടപടിയുടെ വിവരങ്ങള്‍ ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ വെബ്സൈറ്റ് വഴി പുറത്തുവിട്ടിട്ടുണ്ട്. നിരോധിച്ച സൈറ്റുകളുടെ വിവരങ്ങളും സൈറ്റിലുണ്ട്. ഇത്തരത്തില്‍ നിരോധിച്ച സൈറ്റുകള്‍ ഇനി മുതല്‍ ഏതൊരു ഡിജിറ്റല്‍ ഉപകരണം വഴിയും ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.


ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെയും ഐടി മന്ത്രാലയത്തിന്റെ നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ നാല് വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്‌തതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. നിർദേശം നിലവിൽ വരുന്നതോടെ മൊബൈൽ ഫോൺ, ലാപ് ടോപ്പ്, ഡെസ്ക് ടോപ്പ് എന്നിവയിൽ ഈ സൈറ്റുകൾ ലഭ്യമാകില്ല. സ്ത്രീകളുടെ അന്തസിന് ഭംഗം വരുത്തുന്ന അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിനാണ് നിരോധനം ഏർപ്പെടുത്തുന്നതെന്നാണ് ടെലികോം മന്ത്രാലയത്തിൻ്റെ വിശദീകരണം.


ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്ന് 2018ൽ സർക്കാർ 827 പോൺ വെബ്‌സൈറ്റുകൾ നിരോധിച്ചിരുന്നു. 857 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യാൻ ഉത്തരാഖണ്ഡ് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ 30 സൈറ്റുകളിൽ അശ്ലീല ഉള്ളടക്കമില്ലെന്ന നിലപാടിയിലായിരുന്നു അധികൃതർ. 63 വെബ്സൈറ്റുകൾക്ക് കൂടി നിരോധനം വരുമ്പോൾ രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയ പോൺ വെബ്‌സൈറ്റുകളുടെ ആകെ എണ്ണം 900ത്തോളമായെന്നാണ് റിപ്പോർട്ടുകൾ.

Readers Comment

Add a Comment