Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 4:56 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 80 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പുനഃർവിവാഹ പരസ്യം നൽകിയ യുവാവിനെ പറ്റിച്ച് പണം തട്ടിയ സംഭവത്തിൽ യുവതി പിടിയിൽ. ആലപ്പുഴ കൃഷ്ണപുരം കാപ്പിൽ ഈസ്റ്റ്‌ പുത്തൻതുറ വീട്ടിൽ വിജയന്റെ മകൾ വി ആര്യ (36) ആണ് അറസ്റ്റിലായത്. കോയിപ്രം കടപ്പ സ്വദേശിയായ യുവാവാണ് ആര്യയ്ക്കെതിരെ പരാതി നൽകിയത്.

2020 മേയിൽ കോയിപ്രം കടപ്ര സ്വദേശിയായ അജിത് പുനർവിവാഹത്തിന് പത്രത്തിൽ പരസ്യം നൽകിയിരുന്നു. ഇത് കണ്ടാണ് ആര്യ അജിത്തിനെ ഫോണിലൂടെ ബന്ധപ്പെട്ടത്. തനിക്ക് ഒരു സഹോദരിയുണ്ടെന്നും അജിത്തിനെ വിവാഹം കഴിക്കാൻ താത്പര്യം ഉണ്ടെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് പല തവണയായി അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി പണം ആവശ്യമാണെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും തുക തട്ടിയെടുത്തു.

ഡിസംബർ വരെ പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ ആര്യ കൈക്കലാക്കിയത്. കറ്റാനം സൗത്ത് ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കായിരുന്നു അജിത് പണം അയച്ചത്. ഇയാളിൽ നിന്നും രണ്ടു പുതിയ മൊബൈൽ ഫോണുകളും ആര്യ കൈക്കലാക്കിയിരുന്നു. എന്നാൽ ആര്യ തന്നെ ചതിക്കുകയാണെന്ന് മനസിലാക്കിയ അജിത് പത്തനംതിട്ട പോലീസിൽ പരാതി നൽകി.

യുവാവിന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് മൊബൈൽ ഫോണുകളുടെ വിളികൾ അടക്കം പരിശോധിച്ച ശേഷമാണ് ആര്യയെ അറസ്റ്റ് ചെയ്തത്. പരിശോധനയിൽ പണമിടപാട് സംബന്ധിച്ച രേഖകൾ അടക്കം പോലീസ് കണ്ടെത്തി. ആര്യ കൈക്കലാക്കിയ ഫോൺ വാങ്ങിയ മൊബൈൽ കടയിലും ഇത് വിൽക്കാൻ നൽകിയ ബേക്കറി ഉടമയേയും പോലീസ് ചോദ്യം ചെയ്തിരുന്നു.

Readers Comment

Add a Comment