Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:21 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവല്ലയിൽ പന്ത്രണ്ടുകാരനെ ഹോസ്റ്റലിൽ സീനിയർ വിദ്യാർഥികൾ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. പുറമറ്റം സ്വദേശിയായ വിദ്യാർഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പുറത്തു പറഞ്ഞാൽ കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കുട്ടിയുടെ അമ്മ തിരുവല്ല പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തന്റെ അനുജത്തിയോടാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയതെന്ന് അമ്മ മീഡിയവണ്ണിനോട് പറഞ്ഞു. ശാരീരകവും മാനസികവുമായി കുട്ടിയെ പീഡിപ്പിച്ചുവെന്നും അമ്മ വ്യക്തമാക്കി. പരാതിയിൽ കഴമ്പുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പരാതി സി.ഡബ്യൂ.സിക്ക് കൈമാറി. പീഡനത്തിനിരയായ വിദ്യാർഥിയെയും ആരോപണ വിധേയരായ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയും വിളിച്ചുവരുത്തി സിറ്റിംഗ് നടത്തുമെന്നും ശേഷം നിയമ നടപടികൾ സ്വീകരിക്കുമെന്നും സി.ഡബ്ല്യു.സി ചെയർമാൻ വ്യക്തമാക്കി. 15 വയസ്സുള്ള സീനിയർ വിദ്യാർഥികൾ കുട്ടിയെ മൂന്ന് മാസത്തിലേറെയാണ് പീഡിപ്പിച്ചത്. ഓണാവധിക്ക് വീട്ടിലെത്തിയ കുട്ടിയുടെ ദേഹത്ത് പാടുകളും മുറിവുകളും കണ്ടതോടെയാണ് മാതാവിന് സംശയം തോന്നിയത്.

ശരീരത്തിലെ പാടുകളെ കുറിച്ച് ചോദിച്ച അമ്മയോട് ഇതിനെ കുറിച്ചൊന്നും തന്നോട് ചോദിക്കരുതെന്നായിരുന്നു കുട്ടിയുടെ മറുപടി. വീട്ടിലെത്തിയ കുട്ടി ശാരീരികമായും മാനസികവുമായ അസ്വസ്ഥതകൾ പ്രകടമാക്കിയിരുന്നു. സ്‌കൂളിലേക്ക് പോകുന്നില്ലെന്നും കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയെ താമസപ്പിക്കുകയായിരുന്നു. മാനസിക നില മെച്ചപ്പെടുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തപ്പോളാണ് കുട്ടി പരാതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാതൃസഹോദരിയോട് പറയുന്നത്. 

Readers Comment

Add a Comment