Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാട്ടാകടയില്‍ മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. ഐ പി സി 143, 147, 149 വകുപ്പുകള്‍ പ്രകാരമാണ് കട്ടാക്കട പോലീസ് കേസെടുത്തത്. നേരത്തെ കാട്ടാക്കട ഡി വൈ എസ് പി ആശുപത്രിയിലെത്തി മര്‍ദനമേറ്റ ആമച്ചല്‍ സ്വദേശി പ്രേമനന്ദനില്‍ നിന്ന് മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അന്യായമായി തടഞ്ഞുവെക്കല്‍, സംഘം ചേര്‍ന്ന് മര്‍ദിക്കല്‍ തുടങ്ങിയ കുറ്റങ്ങളില്‍ കേസെടുത്തത്.

സംഭവത്തില്‍ ഹൈക്കോടതിയും റിപ്പോര്‍ട്ട് തേടി. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിംഗ് കൗണ്‍സിലിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കിയത്. വിഷയത്തില്‍ കെ എസ് ആര്‍ ടി സി അധികൃതരോട് ഗതാഗതമന്ത്രി ആന്റണി രാജു അടിയന്തര റിപ്പോര്‍്ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രിയും അറിയിച്ചിരുന്നു. കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് പ്രേമനന്ദനും മക്കള്‍ക്കുമാണ് മര്‍ദ്ദനമേറ്റത്. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. 

Readers Comment

Add a Comment