Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പിതാവിനെതിരെ വിധിച്ച മരണം വരെ തടവുശിക്ഷ ശരിവെച്ച്​ ഹൈക്കോടതി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാ വിധിക്കെതിരെ 44 കാരനായ പിതാവിന്‍റെ അപ്പീലിൽ ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ്​ ഉത്തരവ്​.

അതേസമയം, പ്രതിക്കെതിരായ പോക്​സോ കുറ്റം കോടതി​ റദ്ദാക്കി. പെൺകുട്ടിയുടെ പ്രായം തെളിയിക്കാൻ ഹാജരാക്കിയ രേഖ നിയമപരമല്ലെന്ന്​ വിലയിരുത്തിയാണ്​ പോക്സോ കുറ്റം ഹൈക്കോടതി റദ്ദാക്കിയത്​.

മദ്യപാനിയായ പ്രതി ഭാര്യയെ എന്തെങ്കിലും ആവശ്യം പറഞ്ഞ്​ വീടിന്​ പുറത്തേക്ക് പറഞ്ഞുവിട്ടശേഷം പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നെന്നാണ്​ കുറ്റപത്രത്തിൽ പറയുന്നത്​. ഇത്തരത്തിൽ രണ്ടു വർഷത്തോളം ആണ് പീഡനം തുടർന്നത്. സ്കൂളിൽ നടത്തിയ കൗൺസിലിം​ഗിൽ ആണ് പെൺകുട്ടി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന്,​ സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പെൺകുട്ടിയും മാതാവും അധ്യാപികയും നൽകിയ മൊഴികളും ശാസ്ത്രീയ തെളിവുകളും വിലയിരുത്തിയാണ് വിചാരണ കോടതി പ്രതിക്ക് മരണംവരെ തടവുശിക്ഷ വിധിച്ചത്. ഇതിനു പുറമേയാണ്​ പോക്സോ നിയമപ്രകാരമുള്ള തടവും വിധിച്ചത്​. എന്നാൽ, പെൺകുട്ടിക്ക് പ്രായപൂർത്തിയായില്ലെന്ന് വ്യക്തമാക്കി ഹെഡ്‌മിസ്ട്രസ് നൽകിയ സർട്ടിഫിക്കറ്റിന്​ നിയമസാധുതയില്ലെന്ന് വിലയിരുത്തിയാണ് പോക്സോ കുറ്റം ഹൈക്കോടതി റദ്ദാക്കിയത്.

Readers Comment

Add a Comment