Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:00 pm
  • 12th August, 2026
  • Light Rain
26.46°C26.46°C
  • Humidity: 81 %
  • Wind: 3.2 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പറവൂരിൽ ഗർഭിണിയായ യുവതി ഭർതൃ വീട്ടിൽ ജീവനൊടുക്കി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി അമലയാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ അമലയെ വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അമല ഭർത്താവിന്റെ വീട്ടിൽ ശാരീരികമായും മാനസികമായും വലിയ പീഡനം നേരിട്ടതായി ബന്ധുക്കൾ ആരോപിച്ചു. തിരുവനന്തപുരത്തെ വീട്ടിലേക്ക് യുവതിയെ ഭർതൃ വീട്ടുകൾ പറഞ്ഞയക്കില്ലായിരുന്നു. ഫോണിൽ സംസാരിക്കാൻ പോലും അനുവദിച്ചിരുന്നില്ല. മകൾ മരിച്ച ശേഷമാണ് അവൾ രണ്ട് മാസം ഗർഭിണിയായിരുന്നെന്ന കാര്യം അറഞ്ഞത്. ഇന്നലെ ഉച്ചക്കാണ് അമല മരിച്ചത്. എന്നാൽ തങ്ങൾ വിവരം അറിഞ്ഞതെന്ന് വൈകിട്ടാണെന്നും യുവതിയുടെ ബന്ധുക്കൾ പരാതിയിൽ പറഞ്ഞു.

Readers Comment

Add a Comment