Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നടൻ മോഹൻലാലിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ആനക്കൊമ്പ് കേസ് പിൻവലിക്കാനുള്ള സർക്കാർ ആവശ്യം തള്ളിയതിനെതിരെ ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് വിമർശനം. മോഹൻലാലിന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടോയെന്ന് കോടതി ചോദിച്ചു. ഹർജി നൽകേണ്ടത് സർക്കാരാണെന്നും കോടതി വ്യക്തമാക്കി.
2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളായിരുന്നു ആദായ നികുതി വകുപ്പ് കണ്ടെത്തിയത്. അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ചെന്ന കേസ് പിൻവലിക്കാനുള്ള ഹർജി പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയാണ് തള്ളിയത്. മോഹന്‍ലാലിനോട് മജിസ്‌ട്രേറ്റ് കോടതി നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ സർക്കാരിന്റെ ഹർജി തള്ളിയതിൽ മോഹൻലാലിന് എങ്ങനെ ഹർജി നൽകാൻ കഴിയുമെന്ന് ഹൈക്കോടതി ചോദിച്ചു. സര്‍ക്കാറാണ് ഹര്‍ജി നല്‍കേണ്ടതെന്നും മോഹന്‍ലാലിന് അതിനുള്ള അവകാശമില്ലെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. ഉത്തരവു റദ്ദാക്കണമെന്നും തനിക്കെതിരായ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ അനുവദിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
മോഹന്‍ലാലിന്റെ നീക്കത്തില്‍ ഹൈക്കോടതി സര്‍ക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ടു. കീഴ്‌ക്കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് താല്‍ക്കാലികമായി ഒഴിവാക്കി തരണമെന്ന മോഹന്‍ലാലിന്റെ ആവശ്യവും ഇതോടൊപ്പം നിരസിച്ചു. മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
ആനക്കൊമ്പ് പണം കൊടുത്ത് വാങ്ങിയതെന്നായിരുന്നു മോഹന്‍ലാലിന്‍റെ വാദം. ഇത് അംഗീകരിച്ച് നിയമം പരിഷ്കരിച്ച് മോഹൻലാലിന് ആനക്കൊമ്പുകള്‍ കൈവശം വയ്ക്കാൻ യുഡിഎഫ് സർക്കാർ അനുമതി നൽകി. തുടർന്ന് വന്ന എൽഡിഎഫ് സർക്കാരും കേസ് പിൻവലിക്കുന്നതിൽ എതിർപ്പില്ലെന്ന് കാണിച്ച് സമർപ്പിച്ച ഹർജിയായിരുന്നു കോടതി തള്ളിയത്.
36.68°C








