Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:39 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കല്യാണ സദ്യയിൽ രണ്ടാമതും പപ്പടം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം കൂട്ടത്തല്ലിൽ കലാശിച്ച സംഭവം കേരളത്തെ തന്നെ നാണക്കേടിലാക്കിയിരിക്കുകയാണ്. സംഭവത്തിൽ ഓഡിറ്റോറിയം ഉടമയ്ക്ക് നഷ്ടം ഒന്നര ലക്ഷം രൂപയാണ്. എന്നാൽ എട്ട് യുവാക്കളാണ് ഇതിന് പിന്നിലെന്നാണ് ഓഡിറ്റോറിയം ഉടമ മുരളീധരൻ പറയുന്നത്. ഒരു കാര്യവുമില്ലാതെയാണ് ഇവർ പ്രശ്‌നമുണ്ടാക്കിയത്.

എന്തായാലും ഇവര് കുടുങ്ങുമെന്നാണ് സൂചന. പോലീസ് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ്. ഓഡിറ്റോറിയം ഉടമയക്ക് തല്ലും കിട്ടിയിരുന്നു. ഇതിന് പുറമേ കസേരും മേശയം അടക്കമുള്ള ഓഡിറ്റോറിയത്തിലെ സാധനങ്ങൾ നശിപ്പിക്കപ്പെട്ടത്. ഇതെല്ലാം ചേർത്താണ് ഒന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് പറയുന്നത്.

പപ്പടം കിട്ടിയില്ലെന്ന് പറഞ്ഞ് രണ്ട് കൂട്ടരും ഓഡിറ്റോറിയത്തിലെ കസേര അടക്കമുള്ളവ ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്. എട്ടോളം വരുന്ന ചെറുപ്പക്കാരാണ് സംഘർഷമുണ്ടാക്കിയതെന്ന് ഓഡിറ്റോറിയം ഉടമ മുരളീധരൻ പറുന്നു. കസേര കൊണ്ടുള്ള ആക്രമണത്തിൽ പതിനാല് സ്റ്റിച്ചുകളാണ് തനിക്കിടേണ്ടി വന്നതെന്ന് മുരളീധരൻ പറഞ്ഞു. ഉടമ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ വീട്ടുകാർ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരാണ്. കല്യാണം നടത്താനായി അവർക്ക് പരമാവധി ഡിസ്‌കൗണ്ടും നൽകിയിരുന്നുവെന്ന് മുരളീധരൻ.

അവസാന പന്തിയിലാണ് ഈ പ്രശ്‌നം മുഴുവൻ ഉണ്ടായതെന്നും അദ്ദേഹം ഓർത്തെടുത്തു. വിവാഹ ചടങ്ങെല്ലാം കഴിഞ്ഞ് വധു വരന്മാർ സദ്യ കഴിച്ചു. അവസാന പന്തിയിൽ ഇരുന്നവർ രണ്ടാമതും പപ്പടം ചോദിച്ചിരുന്നു. ഇത് കിട്ടിയില്ലെന്ന് പറഞ്ഞാണ് എട്ടോളം വരുന്ന ചെറുപ്പക്കാർ പ്രശ്‌നങ്ങളുണ്ടാക്കിയത്. പപ്പടം കിട്ടാത്തതോടെ ഇവർ പരസ്പരം കസേര വലിച്ചിട്ട് അടിക്കാൻ തുടങ്ങി. സംഘർഷം ഹാളിന് പുറത്തേക്കും വ്യാപിച്ചിരുന്നു. ഇവർ ഓഫീസിന് അകത്തേക്കും കസേര എറിഞ്ഞു. അങ്ങനെയാണ് തനിക്കും മാനേജർക്കുമെല്ലാം പരിക്കേറ്റതെന്നും മുരളീധരൻ വ്യക്തമാക്കി.

പപ്പടത്തിന്റെ പേരിലുണ്ടായ തല്ലിൽ തനിക്ക് ഒന്നര ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉടമ പറയുന്നു. പോലീസിൽ ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പതിനഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഓഡിറ്റോറിയത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. പോലീസ് വന്നപ്പോൾ പരാതിയില്ല, നഷ്ടപരിഹാരം മതിയെന്നാണ് അറിയിച്ചതെന്നും മുരളീധരൻ പറയുന്നു. എന്നാൽ വരന്റെ വീട്ടുകാർ നഷ്ടപരിഹാരം നൽകില്ലെന്ന് അറിയിച്ചതാണ് കേസുമായി മുന്നോട്ട് പോകാൻ കാരണമെന്ന് മുരളീധരൻ പറഞ്ഞു.

വധുവിന്റെ അച്ഛനാണ് കേസ് കൊടുക്കാൻ ആവശ്യപ്പെട്ടത്. നിരവധി കസേരകളും ടേബിളുകളുമാണ് തകർന്നത്. അതേസമയം കേസെടുത്ത പതിനഞ്ച് പേരെ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അടി നടക്കുമ്പോൾ ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് ഓഡിറ്റോറിയം ഉടമ മുരളീധരന് തലയ്ക്ക് അടിയേറ്റത്. ആളുകൾ രണ്ട് ചേരിയായി തിരിഞ്ഞായിരുന്നു അടിയുണ്ടാക്കിയത്. പോലീസ് കേസെടുത്തത് മുരളീധരന്റെ മൊഴിയെ തുടർന്നാണ്. മുട്ടം സ്വദേശിനിയായ യുവതിയും തൃക്കുന്നപ്പുഴ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നടന്നത്.

Readers Comment

Add a Comment