Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഭിഭാഷകൻ പിറകെ നടന്ന് ശല്യപ്പെടുത്തുന്നതായും അശ്ലീല കമന്റടിക്കുന്നതെന്നും ആരോപിച്ച് വനിത ജഡ്ജിയുടെ പരാതി. ഉത്തർപ്രദേശിലെ ഹാമിർപൂരിലാണ് സംഭവം. മുഹമ്മദ് റാവൂൺ എന്ന അഭിഭാഷകനെതിരെയാണ് വനിത ജഡ്ജി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. നിരന്തരം തന്നെ പിന്തുടരുന്നെന്നും പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ കോട്വാലി പോലീസ് സ്റ്റേഷനിൽ ഐപിസിയുടെ പ്രസക്തമായ വകുപ്പുകൾ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ശേഷം പോലീസ് അന്വേഷണം ആരംഭിച്ചു.
ഹാമിർപൂർ ജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനായ മുഹമ്മദ് ഹാറൂണിനെതിരെ കേസെടുത്തതായി ഹാമിർപൂർ അഡീഷണൽ എസ്പി അനൂപ് കുമാർ പറഞ്ഞു. എഫ് ഐ ആർ പ്രകാരം, അടുത്തിടെയാണ് ജഡ്ജി കോടതിയിൽ എത്തിയത്. ജൂലൈ നാലാം വാരത്തിൽ, കുറ്റാരോപിതനായ അഭിഭാഷകൻ ഒരു ജനൽ കീറിലൂടെ തന്റെ ചേംബറിൽ നിന്ന് പുറത്തേക്ക് നടക്കുമ്പോൾ തന്നെ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ടന്നും പരാതിയിൽ പറയുന്നു.
ആ സമയത്ത് എനിക്ക് അഭിഭാഷകന്റെ പേര് അറിയില്ലായിരുന്നു, പക്ഷേ ജൂലൈ 25 ന് രാത്രി 8:45 ന് അദ്ദേഹം എന്റെ കോടതി മുറിയിൽ ഹാജരായതിനാൽ ഞാൻ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. യമുനയിലെ നടപ്പാതയിൽ പതിവ് നടത്തത്തിന് പോയ ശേഷം ഞാൻ അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുന്നു. ഇയർഫോൺ ഓണാക്കി പാട്ട് കേൾക്കുകയായിരുന്നു. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോൾ, അതേ അഭിഭാഷകൻ ബെഞ്ചിന് തൊട്ടടുത്ത് നിൽക്കുന്നത് ഞാൻ കണ്ടു. അയാൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുകയായിരുന്നു. മര്യാദയ്ക്ക് വേണ്ടി, ഞാൻ എന്റെ ഇയർഫോൺ നീക്കം ചെയ്യുകയും ആശംസകൾ കൈമാറുകയും ചെയ്തു,'' ജഡ്ജി പരാതിയിൽ പറഞ്ഞു. അഭിഭാഷകൻ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ സഹിതമാണ് വനിതാ ജഡ്ജി പോലീസിൽ പരാതി നൽകിയിരിക്കുന്നത്. പലതവണ താക്കീത് നൽകിയിട്ടും അഭിഭാഷകൻ ഉപദ്രവം അവസാനിപ്പിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നുണ്ട്.
27.82°C








