Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഹാരാഷ്ട്രയില്‍ കോടതി വളപ്പില്‍ പോലീസ് വാനില്‍ ജന്മദിന കേക്ക് മുറിച്ച് ആഘോഷിച്ച് കൊലക്കേസ് പ്രതി. താനെ ജില്ലയിലെ കല്യാണിലാണ് പോലീസ് കോടതിയിലെത്തിച്ച പ്രതി ഗുണ്ടാസംഘം നല്‍കിയ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.

വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതകം, കൊലപാതകശ്രമം, കൊള്ളയടിക്കല്‍ തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് ഉല്ലാസ്‌നഗര്‍ സ്വദേശിയായ രോഹന്‍ ഝാ. ശനീയാഴ്ചയാണ് വധശ്രമ കേസുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന രോഹന്‍ ഝായെ താനെ റൂറല്‍ പോലീസ് കല്യാണിലെ കോടതിയില്‍ ഹാജരാക്കിയത്. രോഹനേയും മറ്റ് പ്രതികളേയും കൊണ്ട് വാന്‍ ജയിലിലേയ്ക്ക് പുറപ്പേടാന്‍ നേരമാണ് അന്‍പതോളം വരുന്ന അനുയായികള്‍ കേക്കുമായി എത്തിയത്.

രോഹന്‍ കേക്ക് മുറിച്ച് ജന്മദിനം ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ അനുനായികള്‍ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ അടക്കം പങ്കിട്ടു. ആശംസാഗാനം അടക്കം പാടിയായിരുന്നു ആഘോഷം. പോലീസുകാരടക്കം വാഹനത്തിനുള്ളില്‍ ഇരിക്കുമ്പോഴായിരുന്നു ജന്മദിനാഘോഷം. വീഡിയോ വൈറല്‍ ആയതോടെ സമൂഹമാധ്യമങ്ങളിലടക്കം കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. പ്രതിയെ പോലീസ് വാനിൽ വച്ച്  കേക്ക് മുറിക്കാന്‍ അനുവദിച്ചതും ഇടപെടാതിരുന്നതുമാണ് വിവാദത്തിന് കാരണമായത്.

Readers Comment

Add a Comment