Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 5:43 pm
  • 12th August, 2026
  • Broken Clouds
27.82°C26.46°C
  • Humidity: 79 %
  • Wind: 2.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാക്കനാട് വാഴക്കാലയിൽ എക്സൈസ് നടത്തിയ രഹസ്യനീക്കത്തിൽ മാരക രാസലഹരിമരുന്നുമായി ട്രാൻസ്ജെൻഡർ പിടിയിൽ. ചേർത്തല കുത്തിയതോട് കണ്ടത്തിൽ വീട്ടിൽ ദീക്ഷ (ശ്രീരാജ് -24) എന്ന മോഡലിങ് ആർട്ടിസ്റ്റാണ് എറണാകുളം റേഞ്ച് എക്സൈസിന്റെ പിടിയിലായത്. മോഡലിങ്ങും ഫോട്ടോഷൂട്ടുകളും നടത്തുന്ന റേവ് പാർട്ടികളിൽ ഉപയോഗിച്ച് വരുന്ന പാർട്ടി ഡ്രഗ് എന്ന വിളിപ്പേരുള്ള മെതലിൻ ഡയോക്സി മെത്താഫിറ്റമിനാണ് (എം.ഡി.എം.എ) കണ്ടെടുത്തത്. എട്ടര ഗ്രാം മരുന്ന് പിടിച്ചെടുത്തു. ഉപയോക്താക്കളുടെ പ്രത്യേക ടെലിഗ്രാം ഗ്രൂപ്പുകൾ തുടങ്ങി ആവശ്യക്കാർക്ക് ഇടനിലക്കാർ വഴി എത്തിച്ചിരുന്നതുകൊണ്ട് ഇയാളിൽനിന്ന് നിരവധി പേർ മയക്കുമരുന്ന് വാങ്ങി ഉപയോഗിച്ചതായി സൂചനയുണ്ട്.


പല ഹോട്ടലുകളിൽ മാറി മാറി താമസിച്ചായിരുന്നു ഇടപാട്. ട്രാൻസ്ജെൻഡറുകളുടെ ഇടയിൽ മയക്കുമരുന്ന് ഇടപാട് വ്യാപകമായി നടക്കുന്നുണ്ടെന്ന വിവരത്തിൽ സിറ്റി മെട്രോ ഷാഡോ ടീം നടത്തിയ അന്വേഷണത്തിനിടെയാണ് വാഴക്കാലയിലെ ഒരു അപ്പാർട്ട്‌മെന്റിൽനിന്ന് ഇവരെ പിടിച്ചത്. ഗ്രാമിന് 2,000-ൽപരം രൂപയ്ക്ക് വാങ്ങി 4,000 മുതൽ 7,000 രൂപ വരെ നിരക്കിൽ മറിച്ചുവിറ്റുവരികയായിരുന്നു.


എറണാകുളം റേഞ്ച് ഇൻസ്പെക്ടർ എം.എസ്. ഹനീഫ, പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, സിറ്റി മെട്രോ ഷാഡോയിലെ പ്രിവന്റീവ് ഓഫീസർ അജിത്കുമാർ എൻ.ജി., സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, വനിത ഉദ്യോഗസ്ഥരായ കെ.എസ്. സൗമ്യ, സി.ജി. പ്രമിത എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Readers Comment

Add a Comment