Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മതപഠനത്തിനെത്തിയ 14കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ. സംഭവ ശേഷം ഒളിവിലായിരുന്നു ബഷീർ സഖാഫി. നടന്ന സംഭവം കുട്ടി വീട്ടുകാരെ അറിയിക്കുകയായിരുന്നു. അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ അന്പത്തിരണ്ടുകാരനായ ബഷീര്‍ സഖാഫി ആണ് പരാതിയെ തുടർന്ന് അറസ്റ്റിലായത്. ഏപ്രിൽ പതിനെട്ടിനു പതിനാലുകാരനെ ബഷീർ താമസ സ്ഥലത്ത് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം കുട്ടി വീട്ടിൽ അറിയിക്കുകയും തുടർന്ന് മെയ് രണ്ടിനു പൊലീസ് കേസെടുക്കുകയും ചെയ്തു . പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസങ്ങൾക്കു മുൻപാണ് തൃശ്ശൂർ പുന്നയൂർകുളത്ത് പ്ലസ്ടു വിദ്യാർത്ഥിനിയെ അച്ഛന്‍റെ മൂന്നു സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗംചെയ്തതും ഇവരിൽ ഒരാൾ അറസ്റ്റിലാഎത്തും വാർത്തയായത് .ഈ സംഭവം കുട്ടി വീട്ടുകാരെ അറിയിച്ചെങ്കിലും വീട്ടുകാർ പരാതി കൊടുക്കാൻ മുതിർന്നിരുന്നില്ല. തുടർന്ന് മാസങ്ങൾക്കിപ്പുറം പെൺകുട്ടി ഇക്കാര്യം അധ്യാപികയോട് പറയുകയായിരുന്നു. അധ്യാപികയാണ് പൊലീസിൽ വിവരം അറിയിച്ചത്. അതോടൊപ്പം കേട്ട വാർത്തയാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ച കേസിൽ വൈദികൻ അറസ്റ്റിലായതും . പറവൂർ ചേന്ദമംഗലം പാലതുരുത്തിൽ അറുപത്തിമൂന്നുകാരനായ ജോസഫ് കൊടിയനെയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. എടമ്പാടം പള്ളിയിലെ വൈദീകനാണ്. ഈ വൈദികന് കഴിക്കാൻ ആഹാരം കൊണ്ട് വന്ന പതിമൂന്നു കാരനായ ആൺകുട്ടിയെ ആണ് ഇയാൾ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
സംസ്ഥാനത്ത് കൊവിഡ് കാലത്ത് പോക്സോ കേസുകളുടെ എണ്ണം കുത്തനെ കൂടി എന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. കുട്ടികൾ ഏറ്റവും കൂടുതൽ സുരക്ഷിതർ എന്ന് നാം കരുതുന്ന വീടുകൾക്കുള്ളിലും മതപഠന സ്ഥാപനങ്ങളിലും ആണ് കുട്ടികൾ പീഡിപ്പിക്കപ്പെടുന്നു എന്ന വാർത്തകളാണ് നമുക്ക് നിത്യവും കേൾക്കേണ്ടി വരുന്നത്. ഗർഭച്ഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്നോ മതമേലധ്യക്ഷന്മാരിൽ നിന്നോ തന്നെയാണ് എന്നതാണ് നമ്മെ ഞെട്ടിപ്പിക്കുന്ന വസ്തുത. ഇതിൽ തൊണ്ണൂറു ശതമാനം കേസുകളും മൂടിവയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. വീടുകളിൽ നിന്നും കുട്ടികൾ സ്കൂളിലേക്ക് എത്തി തുടങ്ങിയപ്പോഴും വർധനവ് തുടരുന്നുണ്ട്. എന്നാൽ സ്കൂളിലെ കൗൺസിലർമാരോടും കൂട്ടുകാരോടും പല ദുരനുഭവങ്ങളും കുട്ടികൾ തുറന്ന് പറഞ്ഞതോടെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാൻ വഴിയൊരുങ്ങുന്നു എന്നാണ് വിലയിരുത്തൽ.
27.82°C








