Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:10 am
  • 27th September, 2026
  • Scattered Clouds
23.93°C23.93°C
  • Humidity: 95 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുമ്പനാട് നാഷണല്‍ ക്ലബില്‍ പണംവെച്ച് ചീട്ടുകളിച്ച കേസില്‍ അറസ്റ്റിലായ രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട എ.ആര്‍. ക്യാമ്പിലെ എസ്.ഐ. എസ്.കെ. അനില്‍, പാലക്കാട് എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. അനൂപ് കൃഷ്ണന്‍ എന്നിവരെയാണ് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് കുമ്പനാട് നാഷണല്‍ ക്ലബില്‍ പത്തനംതിട്ട എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സംഘം റെയ്ഡ് നടത്തിയത്. സി.പി.ഒ. അനൂപ് കൃഷ്ണന്‍ അടക്കം 12 പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. പത്തുലക്ഷത്തോളം രൂപയും ക്ലബില്‍നിന്ന് പിടിച്ചെടുത്തു. ഇന്നലെ വൈകിട്ടാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായത്.

പോലീസ് സംഘം റെയ്ഡിന് വരുന്നത് കണ്ട് എസ്.ഐ.യായ അനില്‍ മതില്‍ചാടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇയാളെ പിടികൂടിയത്.ചൂതാട്ടത്തില്‍ പോലീസുകാര്‍ അടക്കം പങ്കെടുത്തതിനാല്‍ സംഭവത്തില്‍ പ്രത്യേക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പത്തനംതിട്ട എസ്.പി. കോയിപ്രം ഇന്‍സ്‌പെക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടി സ്വീകരിച്ചത്. 

Readers Comment

Add a Comment