Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

കൊലപാതകക്കുറ്റത്തിന് ആടിന് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് കോടതി. ആടിന്റെ കുത്തേറ്റ് സ്ത്രീ മരിച്ച സംഭവത്തിലാണ് മൃഗത്തിന് തടവ് ശിക്ഷ വിധിച്ചത്. ദക്ഷിണ സുഡാൻ സ്വദേശിയായ ആദിയു ചാപ്പിംഗ് എന്ന 45 കാരിയാണ് ആടിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ചാപ്പിംഗിന്റെ തലയിലാണ് ആടിന്റെ കുത്തേറ്റത്. വാരിയെല്ലും തകർന്ന് പരിക്കേറ്റ സ്ത്രീ ഉടൻ മരിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പൊലീസ് ആടിനെ കസ്റ്റഡിയിലെടുത്തു. ഉടമ നിരപരാധിയാണെന്നും കുറ്റം ചെയ്തത് ആടാണെന്നും അതിനാൽ ആട് അറസ്റ്റിന് അർഹമാണെന്നും മേജർ എലിജ മബോർ പറഞ്ഞു. ആട് ഇപ്പോൾ പ്രദേശത്തെ ഒരു പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്. അടുത്ത മൂന്ന് വർഷം ആട് സുഡാനിലെ ലേക്‌സ് സ്റ്റേറ്റിലെ അഡ്യൂവൽ കൗണ്ടി ആസ്ഥാനത്തുള്ള സൈനിക ക്യാമ്പിൽ ചെലവഴിക്കും.
ആടിന്റെ ഉടമയും ഇരയുടെ കുടുംബവും ബന്ധുക്കളും അയൽക്കാരുമാണ്. ആടിനെ ജയിലിൽ നിന്ന് മോചിപ്പിക്കുമ്പോൾ അത് പ്രാദേശിക നിയമമനുസരിച്ച് കുടുംബത്തിന് സമ്മാനമായി നൽകും. മാത്രമല്ല, ആടിന്റെ ഉടമ ഡുവോണി മന്യാങ് ധാൽ അഞ്ച് പശുക്കളെ മരിച്ച സ്ത്രീയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി കൈമാറണമെന്നും പ്രാദേശിക കോടതി വിധിച്ചു.
ഈ മാസം ആദ്യമാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദിയു ചാപ്പിങെന്ന യുവതിയെ ആണ് മുട്ടനാട് ആക്രമിച്ചത്. ആക്രമണത്തിൽ വാരിയെല്ലിന് പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ച് തന്നെ മരണമടഞ്ഞു. അക്രമാസക്തനായ മുട്ടനാടിൽനിന്ന് യുവതിയെ രക്ഷിക്കാൻ സമീപത്തുണ്ടായിരുന്നവർക്ക് സാധിച്ചില്ല. നിരവധിപ്പേർ നോക്കിനിൽക്കെയായിരുന്നു സംഭവം.
ഇതേത്തുടർന്ന്, മുട്ടനാടിനും ഉടമയ്ക്കുമെതിരെ യുവതിയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. ഈ പരാതിയിൽ മുട്ടനാടിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഉടമ നിരപരാധിയാണെന്ന് കണ്ട് വിട്ടയയ്ക്കുകയുമായിരുന്നു. ദിവസങ്ങൾ നീണ്ട വിചാരണയ്‌ക്കൊടുവിൽ മുട്ടനാട് കുറ്റക്കാരനാണെന്ന് കോടതി വിധിക്കുകയായിരുന്നു. മൂന്നുവർഷം തടവിന് മുട്ടനാടിനെ കോടതി ശിക്ഷിക്കുകയായിരുന്നു.