Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാങ്കുകളിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി ഒളിവിൽ പോയ കോൺ​ഗ്രസ് നേതാവ് പിടിയിലായി. പഞ്ചായത്ത് വൈസ് പ്രസിഡന്റും കോൺ​ഗ്രസ് നേതാവുമായ ബാബു പൊലുകുന്നത്താണ് പിടിയിലായത്. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ ബെംഗളൂരുവിൽ വച്ചാണ് പോലീസിന്റെ പിടിയിലായത്. കൊടിയത്തൂർ ഗ്രാമീണ ബാങ്ക് ശാഖയിൽനിന്ന് 3.5 ലക്ഷത്തോളം രൂപ മുക്കുപണ്ടം പണയംവച്ച് തട്ടിയെന്നാണ് കേസ്. 

കേസുമായി ബന്ധപ്പെട്ട് ദളിത് കോൺഗ്രസ് നേതാവായ വിഷ്ണു അടക്കം രണ്ട് പേര്‍ റിമാന്‍ഡിലുണ്ട്. സ്വർണപ്പണയ തട്ടിപ്പിൽ അന്വേഷണം നടക്കുന്നതിനിടെ കഴിഞ്ഞ ദിവസം ബാങ്കിലെ അപ്രൈസർ ജീവനൊടുക്കിയിരുന്നു. മുക്കം സ്വദേശി മോഹനനാണ് ജീവനൊടുക്കിയത്. ട്രെയിൻ തട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊടിയത്തൂർ ഗ്രാമീണ ബാങ്കിലെ 27 ലക്ഷം രൂപയുടെ സ്വർണ പണയതട്ടിപ്പ് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് സംഭവം.

മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ് നടന്നത് ഗ്രാമീണ ബാങ്കിന്‍റെ കൊടിയത്തൂര്‍ ശാഖ കേന്ദ്രീകരിച്ചാണ്. മുക്കുപണ്ടം പന്തീരാങ്കാവിലെ മറ്റൊരു ബാങ്കിൽ ദളിത് കോൺഗ്രസ് നേതാവായ വിഷ്ണു പണയം വെക്കാനെത്തിയ ഘട്ടത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ സംശയം തോന്നിയ പൊലീസിലറിയിക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. പിന്നാലെയാണ് ലക്ഷങ്ങളുടെ കൊടിയത്തൂർ ഗ്രാമീണ ബാങ്കിലെ തട്ടിപ്പടക്കം പുറത്ത് വന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു പെലുകുന്നത്തിനെയും ദളിത് കോൺഗ്രസ് നേതാവ് വിഷ്ണുവിനെയും തട്ടിപ്പ് പുറത്ത് വന്നതിനെ തുടർന്ന് കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു.

Readers Comment

Add a Comment