Breaking News
- വൈദ്യുതാഘാതമേറ്റ് ഏഴു പേർ മരിച്ചു സത്യസായ് ജില്ലയിലാണ് ദുരന്തം
- അപകടം ഓട്ടോറിക്ഷക്ക് മുകളിൽ വൈദ്യുതലൈൻ പൊട്ടിവീണ്
- ഉദയ്പൂർ കൊലപാതക കേസ് കേസിൽ ഏഴ് പേർ കസ്റ്റഡിയിൽ
- പ്രതികളെ NIA ഇന്ന് ചോദ്യം ചെയ്യും
Your Comment Added Successfully!

പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിൻ്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷൈബിൻ അഷ്റഫിനെ ചാലിയാർ തീരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി വലിച്ചെറിഞ്ഞ എടവണ്ണ സീതിഹാജി പാലത്തിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഷൈബിൻ അഷ്റഫ് കുറ്റം സമ്മതിക്കാത്ത സാഹചര്യത്തിലാണ് ഇയാളെയും ഡ്രൈവർ നിഷാദിനെയും ചാലിയാർ തീരത്ത് എത്തിച്ചത്. മൃതദേഹം വലിച്ചെറിഞ്ഞു എന്ന് കരുതപ്പെടുന്ന സ്ഥലം അന്വേഷണ സംഘത്തിന് ഷൈബിൻ കാണിച്ചുകൊടുത്തു എന്നാണ് വിവരം. ഡി വൈ എസ് പി സാജു കെ എബ്രാഹം, നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി വിഷ്ണു, എടവണ്ണ പോലീസ് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ മജീദ്, തിരുവാലി ഫയര്‍ഫോഴ്‌സ് യൂണിറ്റ്, വിരലടയാള വിദഗ്ധര്‍ എന്നിവരുേെട നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
വലിയ സുരക്ഷ സന്നാഹങ്ങളോടെ, ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് മൃതദേഹ അവശിഷ്ടത്തിനായി തിരച്ചില്‍ നടത്തുന്നത്. പാലത്തിന്റെ മൂന്നാം തൂണിന് സമീപമാണ് മൃതുദേഹം തള്ളിയതെന്ന് മുഖ്യ പ്രതി ഷൈബിന്‍ അശറഫ് പറഞ്ഞിരുന്നു. നാളെ ഈ ഭാഗത്ത് നാവികസേനയുടെ തിരച്ചിലും നടക്കും.