Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:42 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രായപൂർത്തിയാകാത്ത  പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ മലയാളി യുവാവ് തമിഴ്നാട്ടിൽ അറസ്റ്റിൽ. പാലക്കാട്  വടക്കാഞ്ചേരി സ്വദേശി അജയ് (25) ആണ് അറസ്റ്റിലായത്. പെരുന്തുറയ്ക്കടുത്ത് കാമ്ബുളിയംപെട്ടി ഗ്രാമത്തിലെ 17കാരിയാണ് പീഡനത്തിനിരയായത്. പെൺകുട്ടിയുടെ ഗ്രാമത്തിലെ  ക്ഷേത്രോത്സവത്തിന് ബാന്റ് മേളത്തിന് എത്തിയ അജയ്  പെൺകുട്ടിയെ പരിചയപ്പെട്ടു. പെൺകുട്ടിയുടെ മൊബൈൽ നമ്പർവാങ്ങി. ഫോണിൽ സംസാരിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം മുതൽ പെൺകുട്ടിയെ കാണാതായിരുന്നു. പരാതിയിൽ പെരുന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ അജയ് പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അജയ്  കൂട്ടിക്കൊണ്ടുപോയി വ്യക്തമായി. പൊലീസ് നടത്തിയ തിരച്ചിലിൽ വിജയമംഗലം ബസ് സ്റ്റാൻഡിന് സമീപം പെൺകുട്ടിയും അജയിയും നിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് അവിടെയെത്തി അജയ്യെ അറസ്റ്റ് ചെയ്തു. ഈറോഡ് വനിതാ കോടതിയിൽ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി പെരുന്തുറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Readers Comment

Add a Comment