Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്തും കൂടത്തായി മോഡൽ മരണ പരമ്പര . കരമന കുളത്തറയിൽ കുടുംബത്തിലെ ജയമാധവനും ജയമാധവനും കുടുംബാംഗങ്ങളുമാണ് മരണപ്പെട്ടത് . ഏഴ് പേരാണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത് . കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ശേഷം കാര്യസ്ഥൻ വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുത്തെന്ന ബന്ധുക്കളുടെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. ഡിസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കേസ് അന്വേഷിക്കും. കുടുംബത്തിലെ ഏഴുപേരുടെ മരണത്തിനുശേഷമാണ് വ്യാജ ഒസ്യത്ത് വഴി സ്വത്ത് കൈമാറ്റം നടന്നതെന്ന് പോലീസ് കണ്ടെത്തി . നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുളത്തറയിൽ കുടുംബത്തിന് കോടിക്കണക്കിനു രൂപയുടെ സ്വത്ത് വകകളുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു . മരണങ്ങളില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ബന്ധുവായ പ്രസന്നകുമാരിയമ്മ നേരത്തെ മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു.
27.82°C








