Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:19 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,  cyanide mohan serial killer and rapist

കർണ്ണാടകയെ നടുക്കിയ സീരിയൽ കില്ലർ സയനൈ‍ഡ് മോഹന് നാലാമതും വധശിക്ഷ. 
ഒരു സസ്പെൻസ് ത്രില്ലർ സിനിമാക്കഥയെ വെല്ലുന്നതാണ് സയനൈഡ് മോഹന്റെ കൊലപാതക പരമ്പര. ഇരുപതു  സ്ത്രീകളെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചതിനുശേഷം ​​ഗർഭനിരോധന മരുന്ന്  എന്ന വ്യാജേന സയനൈഡ് ലായനി കൊടുത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന കേസിലാണ് സയനൈഡ് മോഹന് ഇപ്പോൾ നാലാമതും വധശിക്ഷ ലഭിച്ചത്. 2005-ൽ ബണ്ട്വാൾ സ്വദേശി ശശികല എന്ന അം​ഗൻവാടി അധ്യാപികയെ വിവാഹവാ​ഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ച ശേഷം ​ഗർഭിണിയായപ്പോൾ ​ഗർഭമലസിപ്പിക്കാനുള്ള മരുന്ന് എന്ന വ്യാജേന ​സയനൈഡ് ലായനി കൊടുത്തു കൊന്ന കേസിലാണ് മം​ഗളൂരിലെ ജില്ലാ സെഷൻസ് കോടതി വീണ്ടും മോഹന് വധശിക്ഷ വിധിച്ചത്. ബണ്ട്വാൾ സ്വദേശിയായ ലീലാവതി, ബരിമാറിലെ അനിത, പേരുവാജയിലെ സുനന്ദ എന്നിവരെ വധിച്ച കേസിൽ മുമ്പ് മോഹന് വധശിക്ഷ ലഭിച്ചിരുന്നു. പലകേസികളിലായി ജീവപര്യന്തം കഠിനതടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോൾ സയനൈഡ് മോഹൻ.
ബം​ഗളൂരുവിലെ ബണ്ട്വാൾ സ്വദേശിയായ മോഹൻകുമാറെന്ന സയനൈഡ് മോഹൻ ബണ്ട്വാളിലെ സ്വകാര്യ  സ്കൂളിൽ കായികാധ്യാപകനായിരുന്നു.   പെൺകുട്ടികളോട് സഭ്യേതരമല്ലാതെ പെരുമാറിയതിന്റെ പേരിൽ മോഹനെ സ്കൂളിൽ നിന്നും പുറത്താക്കി. ഇതിനുശേഷമാണ് മോഹൻ സീരിയൽ കില്ലറായി മാറിയത്. 2003-2009 കാലയളവിൽ  ഇരുപത് സ്ത്രീകളെയാണ് പീഡിപ്പിച്ച ശേഷം സയനൈഡ് നൽകി മോഹൻ കൊന്നുതള്ളിയത്. 20 കേസുകളുടെയും വിചാരണ നടക്കുകയാണ്. 16 എണ്ണത്തിലും മോഹൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
കാസർകോഡ് ഉപ്പള സ്വദേശിയായ സം​ഗീത അധ്യാപകയായ പൂർണ്ണിമയെ കൊന്ന കേസിലാണ് ഏറ്റവും ഒടുവിൽ മോഹൻ ശിക്ഷിക്കപ്പെട്ടത്. ഈ കേസിൽ ജീവപര്യന്തം തടവും 25,000 രൂപ പിഴയും കോടതി വിധിച്ചു.
 വളരെ ആസൂത്രിതമായാണ് സയനൈഡ് മോഹൻ കൊല നടത്തുന്നത്. അവിവാഹിതകളായ  സ്ത്രീകളെ വശീകരിച്ച് പലവട്ടം പീഡിപ്പിക്കും. ​ ​ഒരു സ്ത്രീയെ മടുക്കുമ്പോൾ ഗർഭനിരോധന മരുന്ന്എ ന്ന്  പറഞ്ഞ് സയനൈഡ് ലായനി നൽകി കൊല്ലും. അതിനുശേഷം ആഭരണങ്ങൾ അപഹരിച്ച് മുങ്ങും. ഈ സ്ത്രീകളോടൊന്നും വൈരാ​ഗ്യമോ പകയോ മോഹനില്ല. പക്ഷേ ഇങ്ങനെ കൊല്ലുന്നത് മോഹന്റെ രീതിയാണ്. നിർദ്ധനകുടുംബത്തിൽപ്പെട്ട സ്ത്രീകളാണ് മോഹന്റെ മരണവലയിൽ വീണത്. പോസ്റ്റ്മോർട്ടത്തിൽ സയനൈഡിന്റെ അംശം കാണപ്പെട്ടതുകൊണ്ട് പല കൊലപാതകങ്ങളും ആദ്യഘട്ടത്തിൽ ആത്മഹത്യയായി തെറ്റിദ്ധരിക്കപ്പെട്ടു. മോഹൻ പിടിയിലായതോടെയാണ് ആത്മഹത്യകൾ കൊലപാതകങ്ങളായി മാറിയത്.

ബാരിമർ സ്വദേശിനിയായ അനിതയെ കാണാതാകുന്നതുമായി ബന്ധപ്പെട്ടാണ് സയനൈഡ് മോഹനെ ആദ്യമായി പൊലീസ്  അറസ്റ്റ് ചെയ്തത്. അനിത അന്യമതസ്ഥനോടൊപ്പം ഒളിച്ചോടിയെന്ന ധാരണയിൽ ബാരിമറിൽ കലാപം നടന്നു. അനിതയുടെ മൃതദേഹം ബാരിമറിലെ ബസ് സ്റ്റാന്റിലെ ശുചിമുറിയിൽ നിന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിത മോഹനുമായി നിരന്തരം മൊബൈൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു എന്ന് മനസ്സിലാക്കി. ബണ്ട്വാളിൽ വച്ച് മോഹനെ അറസ്റ്റ് ചെയ്തു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതക പരമ്പരകൾക്ക് പിന്നിലെ രഹസ്യം  ചുരുളഴിഞ്ഞത്. ഒരു കൂസലും കൂടാതെയാണ് മോഹൻ തന്റെ കൊലപാതകപരമ്പരകൾ പൊലീസിനോട് വെളിപ്പെടുത്തിയത്. 2009 ഒക്ടോബർ 21 നാണ് മോഹൻ പൊലീസിന്റെ പിടിയിലായത്. 2013 ഡിസംബറിലാണ് മോഹന് കോടതി  ആദ്യം വധശിക്ഷ ലഭിച്ചത്. 
മോഹന് വേണ്ടി ഹാജരാകില്ലെന്ന് കർണ്ണാടകയിലെ അഭിഭാഷകർ തീരുമാനമെടുത്തതിനാൽ തന്റെ  കേസുകൾ കോടതിയിൽ മോഹൻതന്നെയാണ് വാദിച്ചത്. പ്ര​ഗത്ഭരായ അഭിഭാഷകരെപ്പോലും അത്ഭുതപ്പെടുത്തുന്ന രീതിയിലാണ് മോഹൻ തനിക്കെതിരായ കേസുകൾ ഒറ്റയ്ക്ക് വാദിച്ചത്. വധശിക്ഷ ലഭിക്കേണ്ട പല കേസുകളും ജീവപര്യന്തമാക്കാൻ മോഹന്റെ വാക്സാമർത്ഥ്യത്തിന് കഴിഞ്ഞു. താനാണ് കൊലനടത്തിയതെന്ന് വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടുന്ന മോഹൻ പൊലീസിന്റെ എഫ്. ഐ. ആറിലെ പഴുതുകൾ സൂക്ഷ്മമായി കണ്ടെത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ പലവട്ടം ശ്രമിച്ചു. വിചാരണക്കോടതി വിധിക്കുന്ന ശിക്ഷകൾ മേൽക്കോടതിൽ വാദിച്ച് പലതവണ മോഹൻ രക്ഷപ്പെട്ടിട്ടുമുണ്ട്.

 

Readers Comment

Add a Comment