Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആശുപത്രികളിൽ മതിയായ ചികിത്സ ലഭിക്കാതെ പല രോഗികളും മരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഇപ്പോൾ സമാനമായ സംഭവം ഉണ്ടായിരിക്കുകയാണ്. പാമ്പുകടിയേറ്റ് രാത്രിയോടെ മെഡിക്കൽ കോളേജിൽ എത്തിച്ച വീട്ടമ്മയ്ക്ക് മതിയായ ചികിത്സ ലഭിക്കാത്തതിനാലും, എന്തിനേറെ പറയുന്നു ഡോക്ടർമാർ തിരിഞ്ഞു പോലും നോക്കാതെ ഷീല എന്ന വീട്ടമ്മ മരണത്തിന് കീഴടങ്ങിയിരിക്കുകയാണ്. അഞ്ചാം തിയതി രാത്രി 12 മണിയോടെ പാമ്പുകടിയേറ്റ ഷീലയെ ഉടനെ തന്നെ പേരൂർക്കട ആശുപത്രിയിൽ എത്തിച്ചു. ഷീലയുടെ സ്ഥിതി മോശമായിരുന്നതിനാൽ അവിടെ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ മെഡിക്കൽ കോളേജിലെത്തിയപ്പോൾ കണ്ട കാഴ്ചകൾ ഒക്കെ ഞെട്ടിക്കുന്നതാണ്.
ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ച ഷീലയെ സ്ട്രെക്ച്ചറിൽ ക്യാഷ്വാലിറ്റിയിലേക്ക് എത്തിച്ചെങ്കിലും അവിടെ രാത്രി സീനിയർ ഡോക്ടർമാർ ആരും തന്നെ ഉണ്ടായിരുന്നില്ല. ആകെ ഉണ്ടായിരുന്ന പിജി ഡോക്ടർമാർ തിരിഞ്ഞു പോലും നോക്കിയതും ഇല്ല. തലവേദന എടുക്കുന്നതാണ്, തീരെ വയ്യെന്നും ഷീല പറഞ്ഞെങ്കിലും പിജി ഡോക്ടർമാർ തിരിഞ്ഞു നോക്കിയില്ല എന്നാണ് ബന്ധുക്കൾ പറയുന്നത്. ഷീലയ്ക്ക് പാമ്പുകടിയേറ്റെന്നും വേഗം ചികിത്സ വേണമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും, കടിച്ച പാമ്പിനെ കാണാതെ കുത്തിവെയ്ക്കാൻ കഴിയില്ലെന്നായിരുന്നു ഡോക്ടർമാരുടെ മറുപടി. മൂർഖൻ ആണെന്ന് പറഞ്ഞിട്ടും ഡോക്ടർമാർ ശ്രദ്ധ കൊടുത്തില്ല. കാലിൽ പാമ്പുകടിയേറ്റ ഭാഗത്തിന് മുകളിയായി നീല നിറം വ്യാപിച്ച് തുടങ്ങിയെന്നും, വേഗം ഐ സി യുവിലേക്ക് മാറ്റണമെന്നും റെഡ് സോണിലെ പിജി ഡോക്ടർമാർ പറഞ്ഞെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന പിജി ഡോക്ടർമാർ ഫോൺ ചെയ്തുകൊണ്ട് ഇരുന്നെന്നും, പിന്നെയും ബഹളം വെച്ചപ്പോൾ ഐ സി യുവിൽ സ്ഥലം ഇല്ലെന്ന് മറുപടി നൽകുകയുമാണ് ഡോക്ടർമാർ ചെയ്തതെന്ന് ബന്ധുക്കൾ പറയുന്നു.
അത്യാസന്ന നിലയിലായ ഷീലയെ ഐസിയുവിലേക്ക് മാറ്റേണ്ടതിന് പകരം വാർഡിലേക്ക് മാറ്റി. എന്നാൽ അവിടെയും ഏഴാം നിലയിലെ വാർഡിലേക്ക് കൊണ്ടുപോകുന്നതിൽ ആദ്യം ലിഫ്റ്റ് പോലും അനുവദിച്ച് നൽകിയിരുന്നില്ല. ഏഴാം വാർദിലും ഡ്യൂട്ടിക്കുണ്ടായിരുന്ന പിജി ഡോക്ടർ ഐസിയുവിലേക്ക് മാറ്റാതെ എന്തിന് അങ്ങോട്ടേക്ക് കൊണ്ടുപോയി എന്നായിരുന്നു ചോദിച്ചത്. പാമ്പുകടിയേറ്റ് മണിക്കൂറുകൾ പിന്നിട്ട ഷീല അപ്പോഴേക്കും അബോധാവസ്ഥയിൽ ആയിരുന്നു. കാലിലെ നീല നിറം മുട്ട് വരെ വ്യാപിക്കുകയും ചെയ്തിരുന്നു. അതോടെയാണ് സി പി ആർ നൽകിയത്. അതിനു ശേഷം മാത്രമാണ് ഷീലയെ ഐസിയുവിൽ പ്രവേശിപ്പിച്ചത്. രാത്രി 12 മണിക്ക് പാമ്പുകടിയേറ്റ ഷീലയ്ക്ക് ആന്റിവെനം നൽകിയത് രാവിലെ 6 മണിക്ക് സീനിയർ ഡോക്ടർ വന്നതിന് ശേഷം മാത്രമാണ്. പക്ഷെ ഫലം ഉണ്ടായില്ല. അതിനു മുന്പായി തന്നെ ഷീല മരണപ്പെടുകയായിരുന്നു.
സീനിയർ ഡോക്ടർ ഇല്ലാതിരുന്നതിനാലും, കൃത്യമായ ചികിത്സ നൽകാതിരുന്നതിനാലുമാണ് ഷീല മരിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. സമാനമായ സംഭവങ്ങൾ നേരത്തെയും ഉണ്ടായിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകർ വാവ സുരേഷ് ഈ വിഷയത്തോടെ പ്രതികരിച്ചുകൊണ്ട് പറഞ്ഞു. വിഷയത്തിൽ വകുപ്പ് മന്ത്രി വീണ ജോർജിനും, ബന്ധപ്പെട്ട ഉന്നത അധികാരികൾക്കും പരാതി നൽകുമെന്ന് ഷീലയുടെ ബന്ധുക്കൾ പറഞ്ഞു.
27.82°C








