Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ഉയരുന്നു. തിരുവനന്തപുരം കാട്ടാക്കട സ്വദേശിനിയായ 24 കാരിയായ ഗായത്രിയെയാണ് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് ഗായത്രിയും കൊല്ലം സ്വദേശിയായ പ്രവീണും ഹോട്ടൽ മുറി എടുത്തത്. എന്നാൽ പ്രവീൺ ഇപ്പോൾ ഒളിവിലാണുള്ളത്. ഗായത്രിയും പ്രവീണും നഗരത്തിലെ ഒരു ജ്വല്ലറി ഷോപ്പിലെ ജീവനക്കാരായിരുന്നു. 8 മാസം മുൻപ് ഗായത്രി മറ്റൊരു സ്ഥലത്തേക്ക് ജോലി മാറിയിരുന്നു. വിവാഹിതനായ പ്രവീണും ഗായത്രിയും തമ്മിൽ കുറച്ച് കാലങ്ങളായി അടുപ്പത്തിലായിരുന്നു. ഇത് ഇരുവരുടെയും വീടുകളിൽ വലിയ പ്രെഹ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഗായത്രിയും പ്രവീണും പള്ളിയിൽ വെച്ച് വിവാഹിതരാവുന്നതിന്റെ ചിത്രങ്ങളും ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്.
പ്രവീൺ ഗായത്രിക്ക് മിന്നു കെട്ടുന്നതിന്റെ ചിത്രങ്ങളാണ് പുറത്തെത്തിയത്. ഇന്നലെ പുലർച്ചയൊടെയാണ് മരണം നടന്ന വിവരം ഒരാൾ ഹോട്ടലിൽ വിളിച്ചറിയിച്ചത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി. ഈ സമയം പ്രവീൺ മുറിയിൽ ഉണ്ടായിരുന്നില്ല. യുവതിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഇന്നലെ കാട്ടാക്കട പോലീസിൽ പരാതി നൽകിയിരുന്നു.സംഭവത്തിൽ കേസെടുത്ത തമ്പാനൂർ പൊലീസ് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പറയുന്നു. ഹോട്ടൽ മുറി പൂട്ടി പുറത്തുപോയ പ്രവീണാണ് മുറിക്കുള്ളിൽ മൃതദേഹം ഉള്ള വിവരം ഹോട്ടൽ റിസപ്ഷനിൽ വിളിച്ചു പറഞ്ഞതെന്നാണ് വിവരം. ഇവരുടെ ബന്ധം പ്രവീണിന്റെ ഭാര്യ അറിയുകയും പറവൂർ പോലീസിൽ വിഷയം സംബന്ധിച്ചു പ്രവീണിന്റെ ഭാര്യ പരാതി നൽകുകയും ചെയ്തിരുന്നു. കൂടാതെ പ്രവീൺ ജോലി ചെയ്തിരുന്ന ജ്വല്ലറിയിൽ എത്തിയും യുവതിയുടെ വീട്ടിൽ എത്തിയും കാര്യങ്ങൾ ധരിപ്പിച്ചു. ഇതിനിടെ പ്രവീണിനെ ജോലി ചെയ്ത സ്ഥാപനത്തിൽ നിന്നും തമിഴ്നാട് ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. ഇതു ഭാര്യ കാരണമാണ് എന്നു പറഞ്ഞു ഇയാൾ കഴിഞ്ഞ രണ്ടു മാസമായി കൊല്ലത്തെ വീട്ടിൽ പോയിരുന്നില്ല. ജോലി നഷ്ടപ്പെട്ടതോടെ യുവതി നാട്ടിൽ ജിമ്മിൽ ട്രെയിനർ ആയി ജോലി നോക്കുകയായിരുന്നു.
3 ദിവസം മുൻപ് ഗായത്രിയെ കാണാതായതിനെ തുടർന്നാണ് ഗായത്രിയുടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്. താലികെട്ടൽ കഴിഞ്ഞ ശേഷമാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത് എന്നാണ് വിവരം. ഇരുവരും തമ്മിലെ അടുപ്പം വ്യക്തമാക്കുന്ന നിരവധി തെളിവുകൾ പൊലീസിന് കിട്ടിയിട്ടുണ്ട്.എന്നാൽ ഏത് പള്ളിയിലാണ് ചടങ്ങ് നടത്തിയതെന്നു വ്യക്തമല്ല. പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സി.ഐ എസ്.സനോജ് പറഞ്ഞു.
23.58°C








