Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രമാദമായ വാളയാർ പീഡന കേസിൽ ഇന്ന്  മൂന്ന് പ്രതികളെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് സംശയാതീതമായി കേസ് തെളിയിക്കാൻ സാധിക്കാത്തതിനാലാണ് പ്രതികൾ രക്ഷപ്പെട്ടത്.  വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ തൂങ്ങി മരിച്ച സംഭവത്തിലാണ് പാലക്കാട് പോക്‌സോ കോടതിയുടെ വിധി.2017 ജനുവരിയിലും മാർച്ചിലുമായാണ് വാളയാറിലെ 13 ഉം 9 ഉം വയസുകാരായ രണ്ട് പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി കാണപ്പെട്ടത്. ആദ്യഘട്ടത്തിൽ  ആത്മഹത്യയെന്ന് കരുതിയ കേസ് നാട്ടുകാരുടെ പ്രക്ഷോഭത്തെത്തുടർന്ന് നടത്തിയ റീപോസ്റ്റ്മോർട്ടത്തിൽ രണ്ടു  പെൺകുട്ടികളും ലൈംഗിക ചൂഷണത്തിന് വിധേയമായിരുന്നതായി കണ്ടെത്തി.‌

സംഭവം നടന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്പി സോജനും കേസിൽ ഹാജരാകുന്ന സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ലതാ ജയരാജും തമ്മിലുളള അഭിപ്രായ ഭിന്നതയായിരുന്നു ഇതിന് കാരണം. ഇത് അസാധാരണമായ കേസാണെന്നും, മറ്റൊരു സ്‌പെഷ്യൽ പ്രൊസീക്യൂട്ടർ കേസിൽ ഹാജരാകണമെന്നും ആവശ്യപ്പെട്ട് പൊലീസ് സർക്കാരിന് കത്തെഴുതിയിരുന്നു.എന്നാൽ കേസിൽ മതിയായ തെളിവുകളില്ലെന്നും, കേസിൽ ഹാജരാകുന്നതിൽ ബുദ്ധിമുട്ടുണ്ടെന്നുമാണ് സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ലതാ ജയരാജ്  അന്ന് വിശദീകരണം നൽകി.

കേസിന്റെ തുടക്കം മുതൽ തന്നെ അന്വേഷണത്തോട് പ്രതികളുടെ അമ്മയും ബന്ധുക്കളും നിസ്സഹരിച്ചിരുന്നു. പ്രതികളായ വി.മധു മരണമടഞ്ഞ പെൺകുട്ടികളുടെ അമ്മയുടെ സഹോദരിയുടെ മകനാണ്. എം. മധു പെൺകുട്ടികളുടെ അമ്മയുടെ ഇളയച്ഛന്റെ മകനാണ്. , ഷിബു പെൺ‌കുട്ടികളുടെ പിതിവാന്റെ സു​ഹൃത്തും , പ്രദീപ്കുമാർ അയൽവാസിയുമാണ്. നേരത്തെ മൂന്നാം പ്രതി  പ്രദീപിനെ കോടതി വെറുതെ വിട്ടിരുന്നു. 

Readers Comment

Add a Comment