Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:22 am
  • 14th May, 2026
  • Overcast Clouds
27.82°C27.82°C
  • Humidity: 89 %
  • Wind: 0.57 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

2021 ജൂ​ൺ 21നാ​ണ്​ അ​മ്പ​ല​ത്തും​ഭാ​ഗ​ത്തെ ഭ​ർതൃ​വീട്ടിൽ വിസ്മയയെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽകാ​ണ​പ്പെ​ട്ട​ത്. സ്ത്രീധന പീഡനത്തെ തുടർന്നുള്ള കൊലപാതകമാണിതെന്നായിരുന്നു വിസ്മയയുടെ മാതാപിതാക്കളുടെ ആരോപണം. കിരണിനെതിരെ സ്ത്രീധന പീഡനത്തിനും ഗാർഹിക പീഡനത്തിനും കേസെടുത്തിരുന്നു. വകുപ്പുതല അന്വേഷണത്തിൽ കിരണിനെതിരായ കുറ്റങ്ങൾ തെളിഞ്ഞ മോട്ടോർ‌ വാഹന വകുപ്പിൽ നിന്ന് കിരണിനെ പിരിച്ചുവിടുകയും ചെയ്തിരുന്നു. പക്ഷെ ആവിശ്യത്തിന് തെളിവുകൾ ഇല്ലാത്തതിനാൽ കിരണിന് ഇപ്പോൾ സുപ്രീംകോടതി ജാമ്യവും അനുവദിച്ചു. ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടായിരുന്നു കിരൺ കുമാ‍ർ സുപ്രീം കോടതിയെ സമീപിച്ചത്. ഹ‍ർജി അംഗീകരിച്ച സുപ്രീം കോടതി കിരണിന് റെഗുലർ ജാമ്യം അനുവദിച്ച് നൽകി. കേസിൻ്റെ വിചാരണയിൽ പ്രധാന സാക്ഷികളെയടക്കം വിസ്തരിച്ച സാഹചര്യത്തിൽ ഇനി ജാമ്യം നൽകുന്നതിൽ തടസ്സമില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതിക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കും എന്ന വാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. കേസിൽ കിരൺ കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യം വരാൻ അവശ്യ തെളിവുകൾ ഇനി ലഭിച്ചാൽ മാത്രമേ കിരണിന് ജയിലിൽ പോകേണ്ടി വരൂ.

ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. അഭിഭാഷകനായ പ്രകാശാണ് കിരണിന് ഹ‍‍ർജി അനുവദിച്ചത്. കിരണിൻ്റെ ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീ പീഡനം, ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ ഉൾപ്പെടെ ഒൻപത് വകുപ്പുകളായിരുന്നു കിരൺകുമാറിനെതിരെ ചുമത്തിയിട്ടുള്ളത്. സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്ന് വ്യക്തമാക്കുന്ന ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിസ്മയ ബന്ധുവിന് അയച്ച ചിത്രങ്ങളും സന്ദേശങ്ങളും ഇതിലുൾപ്പെടുന്നു. മരണത്തിൽ നിന്ന് രക്ഷിക്കണമെന്ന് അപേക്ഷിച്ച് വിസ്മയ പ്രതി കിരൺകുമാറിന്റെ ബന്ധുക്കൾക്കയച്ച സന്ദേശവും പോലീസിന് ലഭിച്ചിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീ​ധ​ന​ത്തി​ന്റെ പേ​രി​ൽ കി​ര​ൺ വി​സ്മ​യ​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി തെ​ളിഞ്ഞിരുന്നു. വിസ്മയയെ മരണത്തിലേക്ക് നയിച്ചത് ഈ പീഡനം ആണെന്നും വിസ്മയയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എ​ന്നാ​ൽ, ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ച​തു​പോ​ലെ കൊ​ല​പാ​ത​ക​മാ​ണെന്ന കാര്യത്തി​ൽ സ്ഥി​രീ​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ലായിരുന്നു. ഡി.​ഐ.​ജി ഹ​ർ​ഷി​ത അ​ട്ട​ല്ലൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പ​വ​ത്​​ക​രി​ച്ചാ​ണ് കേ​സി​ന്റെ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Readers Comment

Add a Comment