Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:41 pm
  • 13th March, 2026
  • Clear Sky
36.68°C36.68°C
  • Humidity: 27 %
  • Wind: 4.04 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യെമൻ പൗരനെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന കേസിൽ വധശിക്ഷയ്ക്ക് വിധിക്കപെട്ട സനായിലെ ജയിലിൽ കഴിയുന്ന പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ അപ്പീൽ ഹർജി വിധി പറയുന്നത് വീണ്ടും മാറ്റി വെച്ചു. പുതിയ തീയതി അറിയിച്ചിട്ടില്ല. ജഡ്ജി കോടതിയിൽ വരാതിരുന്നതിനെ തുടർന്നാണ് സന കോടതിയുടെ ഈ നടപടി. യമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ നിമിഷയും സഹപ്രവർത്തകയും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം വീടിന് മുകളിലെ വാട്ടർ ടാങ്കിൽ ഒളിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്.  2017 ജൂലൈ 25 നാണ് കേസിനാസ്പദമായ സംഭയം ഉണ്ടായതും വധശിക്ഷയ്ക്ക് വിധിച്ചതും. ആത്മരക്ഷാർഥമാണ് കൊല നടത്തിയതെന്നും, സ്ത്രീയെന്ന പരിഗണന നൽകണമെന്നുമാണ് അപ്പീലിൽ ആവശ്യപ്പെട്ടതെന്ന് നിമിഷ പ്രിയയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു. 

യമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പീഡനം സഹിക്കാനാകാതെയാണ് തലാലിന് അമിത ഡോസ് മരുന്നു കുത്തി വെച്ച് കൊലപ്പെടുത്തിയത് എന്നായിരുന്നു നിമിഷയുടെ വാദം. തുടർന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചു. യെമൻ സ്വദേശിയായ സഹപ്രവർത്തക ഹനാൻറെയും മറ്റൊരു യുവാവിൻറെയും നിർദേശം അനുസരിച്ചാണ് കൊലപാതകം നടത്തിയത്. 

ഫെബ്രുവരി 21 ന് കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. വധശിക്ഷ ശരിവച്ചാൽ യെമൻ പ്രസിഡൻറിൻറെ അധ്യക്ഷതയിലുള്ള സുപ്രീം ജുഡീഷ്യൽ കൗൺസിലിൻറെ പരിഗണനയ്ക്ക് കേസ് സമർപ്പിക്കാം. എന്നാൽ അവിടെ അപ്പീൽ കോടതിയിലെ നടപടിക്രമങ്ങൾ ശരിയായിരുന്നോ എന്ന് പരിശോധിക്കുക മാത്രമാണ് പതിവ്. കൊല്ലപ്പെട്ടയാളുടെ കുടുംബം പണം സ്വീകരിച്ച് മാപ്പ് നൽകിയാൽ മാത്രമേ ഇനി നിമിഷയ്ക്ക് ജീവിതത്തിലേക്ക് മടങ്ങി വരാനാകു. പക്ഷെ ഇതിനായി  നടത്തിയ ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. കഴിഞ്ഞയാഴ്ച്ച കേസ് പരിഗണിച്ചപ്പോൾ കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളും നാട്ടുകാരും സനായിലെ കോടതിക്ക് മുൻപിൽ തടിച്ചു കൂടിയിരുന്നു.

Readers Comment

Add a Comment