Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 4:34 am
  • 20th April, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 95 %
  • Wind: 0.56 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനതപുരം ഓവർ ബ്രിഡ്ജിനു സമീപമുള്ള സിറ്റി ടവർ ഹോട്ടലിലെ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. നെടുമങ്ങാട് സ്വദേശി അജീഷാണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾ കൊണ്ടാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഹോട്ടൽ സിറ്റി ടവറിലെ റിസ്പ്ഷനിസ്റ്റായ തമിഴ്‌നാട് സ്വദേശി അയ്യപ്പനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഹോട്ടലിൽ മുറിയെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് നടന്ന തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ആയുധവുമായി നെടുമങ്ങാട് എത്തിയ ഇയാളെ ഒരു പാലത്തിൽ ഇരിക്കുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കസേരയിൽ ഇരുന്ന അയ്യപ്പനെ അജീഷ് തലയിൽ പിടിച്ച് മേശയിൽ ചേർത്ത് കിടത്തി തുടരെ വെട്ടുകയായിരുന്നു. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലുള്ളയാളാണ് ഹരീഷ്. കൊലക്ക് ഉപയോഗിച്ച ആയുധവും ലഭിച്ചു. നേരത്തെയും പല കേസുകളിൽ പ്രതിയായ ഹരീഷിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

തിരുവനന്തപുരം നഗരത്തെ ഞെട്ടിച്ച് രാവിലെ എട്ടരയോടെയാണ് അരുംകൊല നടന്നത്. കൊല നടന്ന സമയം അയ്യപ്പനും ഒരു റൂം ബോയിയും മാത്രമായിരുന്നു ഹോട്ടലിൽ ഉണ്ടായിരുന്നത്. മാലിന്യം കളയാനായി റൂം ബോയ് അകത്തേക്ക് പോയ സമയത്തായിരുന്നു സംഭവം നടന്നത്. റൂം ബോയ് തിരിച്ചെത്തിയപ്പോഴാണ് അയ്യപ്പനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. നാല് വർഷത്തോളമായി ഹോട്ടലിലെ ജീവനക്കാരനാണ് അയ്യപ്പൻ. കൊവിഡ് സമയത്ത് നാട്ടിലേക്ക് പോയ ഇയാൾ ഒൻമ്പത് മാസം മുമ്പാണ് തിരിച്ചെത്തിയത്. 

തിരുവനന്തപുരം ജില്ലയിൽ അടുപ്പിച്ച് കൊലപാതകങ്ങൾ നടന്നിരുന്ന ഈ സാഹചയത്തിൽ കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ടി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് കൊലപാതകം നടന്നത്. ഗുണ്ടാസംഘങ്ങൾക്ക് പാർട്ടി സംരക്ഷണം നൽകുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. പാർട്ടിക്കാർക്ക് അഴിഞ്ഞാടാൻ സർക്കാർ അവസരം ഒരുക്കുന്നുവെന്നും വി ടി സതീശൻ ആരോപിച്ചു. 

Readers Comment

Add a Comment