Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:44 am
  • 27th September, 2026
  • Scattered Clouds
24.11°C24.11°C
  • Humidity: 95 %
  • Wind: 0.77 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലപ്പുറത്ത് അഴീക്കോട് കാവനൂരിൽ തളർന്നു കിടക്കുന്ന അമ്മയുടെ മുന്നിൽ വെച്ച് മകളെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ. ഇന്നലെ അർദ്ധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി.വി. ഷിഹാബാണ് ആണ് പോലീസ് പിടിയിൽ ആയിരിക്കുന്നത്. മാനസികമായും ശാരീരികമായും വെല്ലുവിളികൾ നേരിടുന്ന മകളാണ് തളർന്നു കിടക്കുന്ന അമ്മക്ക് ഏക ആശ്വാസം. പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്നും എഴുനേൽക്കാൻ പറ്റാത്ത അവസ്ഥയാണ് അമ്മയുടേത്. പരാതി നൽകിയതിനാൽ ഇവർക്കെതിരെ വധഭീഷണിയുമുയർത്തിയിരിക്കുകയാണ് പ്രതി ഇപ്പോൾ.

അതേസമയം തന്നെ ജയിലിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയാൽ തങ്ങളുടെ ജീവന് ഭീഷണിയാണന്ന ആശങ്കയിലാണ് ഇവർക്കൊപ്പം പീഡനക്കേസിൽ സാക്ഷി നിൽക്കുന്നവരും. പ്രതിക്കെതിരെ ഒട്ടേറെ കേസുകൾ വേറെയുണ്ട്. വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറിയാണ് പ്രതി അമ്മയുടെ മുന്നിൽ വെച്ച് മകളെ ക്രൂരമായി പീഡിപ്പിച്ചത്. വിവരം പുറത്തു പറഞ്ഞാൽ യുവതിയെ കൊല്ലുമെന്ന് ഭീഷണി പെടുത്തിയിരുന്നു. അയൽക്കാർ പോലീസിൽ വിവരമറിയിച്ചതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പ്രതിയെ പീടികൂടുക ആയിരുന്നു. 

Readers Comment

Add a Comment