Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 2:18 am
  • 28th June, 2026
  • Clear Sky
23.58°C23.58°C
  • Humidity: 97 %
  • Wind: 0.66 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളത്ത് കാക്കനാടിൽ രണ്ടര വയസ്സുകാരിക്ക് ക്രൂര പീഡനം. കുട്ടിയുടെ തല മുതൽ പാദം വരെ നിരവധി മുറിവുകളും. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി വിശ്വസനീയമല്ലെന്ന് കമ്മിഷണർ നാഗരാജു പറഞ്ഞു. എറണാകുളത്തു ഫ്ലാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന കുമ്പളം സ്വദേശിയുടെ മകൾക്കാണ് മർദ്ദനമേറ്റിരിക്കുന്നത്. ഞായറാഴ്ച രാത്രി അബോധാവസ്ഥയിലായ കുട്ടിയെ അമ്മയും അമ്മുമ്മയും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയെ കണ്ട പഴങ്ങനാട് ആശുപത്രിയിലെ ഡോക്ടർക്ക് സംശയം തോന്നിയതിന് പിന്നാലെ ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും, കുട്ടിയുടെ നില ഗുരുതരമായപ്പോൾ രാത്രിയോടെ കോലാഞ്ചിരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

കുട്ടിയുടെ ശരീരത്തിലെ മുറികൾ പത്തു ദിവസം പഴക്കം ഉള്ളതാണെന്ന് കമ്മിഷണർ പറഞ്ഞു. എന്നാൽ ഇത്രയും ഗുരുതരമായ പരിക്കുകൾ ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ട് പോകാത്തതിനാലും, കുട്ടിയുടെ ചികിത്സ വൈകിയതിനാലും അമ്മയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. ശരീരത്തിലെ പൊള്ളലുകൾ കത്തിയ കുന്തിരിക്കം വാരിയെറിഞ്ഞപ്പോൾ പറ്റിയതാണ് 'അമ്മ മൊഴി നൽകിയിരുന്നു. കുട്ടിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുട്ടിയുടെ ഇടതു കയ്യിൽ രണ്ട് ഒടിവുകൾ ഉണ്ട്. തല മുതൽ കാൽപാദം വരെ ശരീരത്തിന്റെ പല ഭാഗങ്ങളിൽ  മുറിവുകളുടെ പാടുണ്ട്. മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. തലച്ചോറിനും ക്ഷതമേറ്റിട്ടുണ്ട്. തീവ്ര പരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലുള്ള രണ്ടര വയസ്സുകാരിയുടെ 72 മണിക്കൂർ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു. ഹൈപ്പർ ആക്റ്റീവായ കുട്ടി എല്ലാം സ്വയം ചെയ്തതാണെന്ന് 'അമ്മ മൊഴി നൽകിയെങ്കിലും പോലീസ് ഇത് വിശ്വസിച്ചിട്ടില്ല.

തൃക്കാക്കര പോലീസ് ആശുപത്രിയിലെത്തി കുട്ടിയുടെ വീട്ടുകാരുടെയും ഡോക്ടർമാരുടെയും മൊഴിയെടുത്തു. അതേസമയം കുട്ടിയുടെ അമ്മയും അമ്മൂമ്മയും ഉൾപ്പെടെ താമസിച്ചിരുന്ന ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കാക്കനാട് തെങ്ങോട് ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിച്ചത്. തലയിൽ ബാൻഡേജുമായി അമ്മ കുഞ്ഞിനെയും കൊണ്ടിറങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. രണ്ടര വയസ്സുകാരി ബാധ ഒഴിപ്പിക്കൽ നടപടിക്ക് വിധേയമായിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഹൈപ്പർ ആക്ടീവ് ആയ ബാലിക പലപ്പോഴും പ്രായത്തേക്കാൾ കൂടുതൽ വികൃതികൾ കാട്ടാറുണ്ടെന്ന് അമ്മ പറയുന്നു. ഇത് ബാധയാണെന്ന ധാരണയിൽ ദുർമന്ത്രവാദികൾ ആരെങ്കിലും വീട്ടിൽ എത്തിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ‌. 

Readers Comment

Add a Comment